കസ്റ്റംസിനെതിരെ അവകാശലംഘന േനാട്ടീസ്
text_fieldsതിരുവനന്തപുരം: സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യുന്നതിന് നിയമസഭ സെക്രട്ടറിക്ക് കസ്റ്റംസ് നൽകിയ നോട്ടീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന് ആരോപിച്ച് കസ്റ്റംസ് പ്രിവൻറിവ് കമീഷണർ ഉൾപ്പെടെ ഉദ്യോഗസ്ഥർക്കെതിരെ രാജു എബ്രഹാം അവകാശ ലംഘന നോട്ടീസ് നൽകി. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇത് നിയമസഭയുടെ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു.
കസ്റ്റംസിെൻറ കത്തിൽ സഭ ചട്ടം വ്യാഖ്യാനിക്കുന്നതിനെയും നടപ്പാക്കുന്നതിനെയും സംബന്ധിച്ച് നിർദേശ രൂപേണ പരാമർശങ്ങളുെണ്ടന്നും ഇതുവഴി കസ്റ്റംസ് ഉദ്യോഗസ്ഥർ സഭയുടെ പ്രത്യേക അവകാശം ഹനിച്ചെന്നും നോട്ടീസിൽ പറയുന്നു.

