കെ.ടി. ജലീലിന് വിവരങ്ങൾ ചോർത്തിനൽകിയിട്ടില്ല -സുഹൈൽ തച്ചൊറടി
text_fieldsകെ.ടി ജലീൽ, സുഹൈൽ തച്ചൊറടി
പാലക്കാട്: കെ.ടി. ജലീൽ എം.എൽ.എക്ക് പി.കെ. ഫിറോസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ചോർത്തിനൽകിയിട്ടില്ലെന്ന് തിരുവേഗപ്പുറ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻറ് സുഹൈൽ തച്ചൊറടി.
കെ.ടി. ജലീൽ പഴയ സുഹൃത്താണ്. ഇപ്പോഴും ബന്ധമുണ്ട്. പാർട്ടിയുമായി ബന്ധപ്പെട്ട ഒരു കാര്യവും അദ്ദേഹവുമായി സംസാരിക്കാറില്ല. താൻ ജലീലുമായി സംസാരിക്കുന്നത് സുഹൃത്താണ് റെക്കോഡ് ചെയ്തത്. തനിക്കെതിരെ പാർട്ടി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തന്നെ അപകീർത്തിപ്പെടുത്തുകയും വാർത്തസമ്മേളനം നടത്തുകയും ചെയ്ത ജലീലിനെതിരെ നേതൃത്വവുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്നും സുഹൈൽ പറഞ്ഞു.
തനിക്ക് വിവരങ്ങൾ നൽകിയ സുഹൈലിനെ യൂത്ത് ലീഗ് പുറത്താക്കിയെന്ന് കെ.ടി. ജലീൽ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

