Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവരാവകാശ മറുപടിയിൽ...

വിവരാവകാശ മറുപടിയിൽ പേരു വെക്കാത്തവർക്ക് എട്ടി​െൻറ പണി കിട്ടി; 100 തവണ എഴുതി മനഃപാഠമാക്കി

text_fields
bookmark_border
rti
cancel

കോഴിക്കോട്: വിവരാവകാശ മറുപടിയിൽ പേരു വെക്കാത്ത ഉദ്യോഗസ്ഥർക്ക് എട്ടി​െൻറ പണി കിട്ടിയിരിക്കുകയാണ്. പേരുവെക്കാത്ത രണ്ട് ഓഫീസർമാരെ കൊണ്ട് ഇംപോസിഷൻ എ​ഴുതിച്ചിരിക്കുകയാണ് വിവരാവകാശ കമ്മിഷൻ. കോഴിക്കോട് നടന്ന സിറ്റിങ്ങിലാണ് കമ്മിഷ​െൻറ നടപടി.

കൂത്താട്ടുകുളം നഗരസഭയിൽ വിവരാവകാശ ഓഫീസറായിരുന്ന ഇഗ്നേഷ്യസ് എം. ജോൺ, ബേപ്പൂർ പോർട്ട് ഓഫീസിലെ ഡയരക്ടറുടെ അസിസ്റ്റൻറ് സി. അനിത എന്നിവരെ ​കൊണ്ടാണ് കമ്മിഷൻ സ്വന്തം പേരും ഫോൺ നമ്പറും 100 പ്രാവശ്യം വീതം എഴുതിപ്പിച്ചത്.

ഇഗ്നേഷ്യസ് ഇപ്പോൾ തദ്ദേശസ്വയം ഭരണ വകുപ്പിൽ കോഴിക്കോട് റീജിനൽ ഓഫീസിലെ എൻജിനീയറാണ്. വിവരാവകാശ അപേക്ഷക്ക് മറുപടി നൽകിയപ്പോൾ വിവരം നൽകരുതെന്നായിരുന്നു ഉദ്യോഗസ്ഥ​െൻറ ലക്ഷ്യമെന്ന് കമ്മിഷന് തെളിവെടുപ്പിനിടെ ബോധ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് കമ്മിഷ​െൻറ നടപടി. പേരു വെക്കാൻ മറന്നുപോയെന്ന് ഇരുവരും പറഞ്ഞതിനെ തുടർന്ന് കമ്മിഷണർ എ. അബ്ദുൾ ഹക്കിം പേരു ഫോൺ നമ്പറും 100 പ്രാവശ്യം എഴുതാൻ നിർദേശിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Right to Information actKerala News
News Summary - Information Commissioner's action against officials
Next Story