പുതിയ ന്യൂനമർദം വരുന്നു; കേരളത്തിനെ വല്ലാതെ ബാധിക്കില്ല
text_fieldsതൃശൂർ: തുടർച്ചയായ നാല് ദിവസം കേരളത്തിൽ ഭീകരമഴ സൃഷ്ടിച്ച അന്തരീക്ഷ പ്രതിഭാസങ ്ങൾ അപ്രത്യക്ഷമാവുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് കേരളത്തിൽ പേമാരി തീർത്ത ന് യൂനമർദം അന്ത്യത്തോട് അടുക്കുകയാണ്. ഗുജറാത്തിെല സൗരാഷ്ട്ര, കച്ച് മേഖലയിലാണ് ഇത് ദുർബലമായി കലാശിക്കുന്നത്. ശാന്ത സമുദ്രത്തിൽ ഉണ്ടായിരുന്ന രണ്ട് ചുഴലികളിൽ ഒന്ന് നിർവീര്യമായി. വടക്കൻ ജില്ലകളിൽ മഴ കുറയുന്നതിന് നിലവിലുള്ള ചുഴലി അനുകൂലവുമാണ്. തെക്കോട്ട് മഴ എത്തിച്ചത് ഇൗ ചുഴലിയാണ്. ഒപ്പം, കൂമ്പാര മേഘങ്ങൾ അടക്കം ഭീകര മേഘങ്ങൾ കേരളത്തിെൻറ അന്തരീക്ഷത്തിൽ നിന്ന് നീങ്ങുന്നതായും സാറ്റ്ലൈറ്റ് നിരീക്ഷണത്തിൽ വ്യക്തമാണ്. ഇൗ കാരണങ്ങളാലാണ് ഞായറാഴ്ച കേരളത്തിൽ മഴ ദുർബലമായത്. എന്നാൽ വടക്കൻ കർണാടക മുതൽ വടക്കൻ കേരളം വരെ വ്യാപിച്ചുകിടക്കുന്ന ന്യൂനമർദ പാത്തിയാണ് ഒറ്റപ്പെട്ട നിലയിൽ മഴ ലഭിക്കുന്നതിന് കാരണം.
അതേസമയം, നിലവിൽ ബംഗാൾ ഉൾക്കടലിൽ പുതിയ ഒരു ന്യൂനമർദം രൂപപ്പെടാൻ കാരണമായിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ വടക്ക് പടിഞ്ഞാറൻ കടലിൽ ഒഡിഷ ഭാഗത്ത് ഇതിനായുള്ള കാറ്റിെൻറ കേന്ദ്രീകരണം നടക്കുന്നുണ്ട്. ഇത് കേരളത്തെ വല്ലാതെ ബാധിക്കാനിടയില്ല. ഇതിെൻറ ഭാഗമായി 13, 14, 15 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട നിലയിൽ കനത്ത മഴ പ്രതീക്ഷിക്കുന്നുണ്ട്. വടക്ക് കാസർകോട്, കണ്ണൂർ, കോഴിക്കോട്, തെക്ക് തിരുവനന്തപുരം, കൊല്ലം, എറണാകുളം, പത്തനംതിട്ടയിലും മധ്യകേരളത്തിൽ തൃശൂരിലുമാണ് മഴ പ്രതീക്ഷിക്കുന്നത്. നിലവിൽ ദുർബലമായിരിക്കും എന്നാണ് അറിയിപ്പെങ്കിലും ഈ ന്യൂനമർദത്തെ കാലാവസ്ഥ പഠന വിദഗ്ധർ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച രൂപപ്പെടുന്നതിന് പിന്നാലെ മാത്രമേ കൃത്യമായി ഇതിനെ വിലയിരുത്താനാവൂ.
അതിനിടെ തിങ്കളാഴ്ച മഴക്കണക്ക് വരുന്നതോടെ കേരളത്തിൽ അധിക മഴ ലഭിച്ചോ എന്ന് വ്യക്തമാകും. നിലവിൽ 1543ന് പകരം 1487 മി.മീ മഴ ലഭിച്ച് മൈനസ് നാലിെൻറ ശരാശരിയിലാണുള്ളത്. വടക്കൻ ജില്ലകളിൽപെട്ട കണ്ണൂരിലും (+4) മലപ്പുറത്തും (+5) ശരാശരി മഴ ൈമനസ് കടന്നു. കാസർകോട് (-1), തിരുവനന്തപരം (-2), എറണാകുളം (-3) , കോട്ടയം (-5) ജില്ലകളും കണ്ണൂരിനും മലപ്പുറത്തിനുമൊപ്പമെത്തും. വടകരയിലാണ് (210) ഞായറാഴ്ച രാവിലെ വരെ കൂടുതൽ മഴ ലഭിച്ചത്. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലും (190) ഏനാമാക്കലുമാണ് (169) പിന്നിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
