Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറത്ത് ഫാൻ തീപിടിച്ച് വീണ് പിഞ്ചുകുഞ്ഞ് വെന്തുമരിച്ചു

text_fields
bookmark_border
മലപ്പുറത്ത് ഫാൻ തീപിടിച്ച് വീണ് പിഞ്ചുകുഞ്ഞ് വെന്തുമരിച്ചു
cancel

വണ്ടൂർ (മലപ്പുറം): തിരുവാലി കുളക്കാട്ടിരിയിൽ ഫാൻ തീപിടിച്ച് വീണ് അഞ്ചുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് പൊള്ളലേറ്റു മരിച്ചു. ഫാമിൽ ജോലിക്കാരായ എറണാകുളം കാലടി മഞ്ഞപ്ര സ്വദേശി പന്നികശ്ശേരി സജീവിന്റെ മകൾ ശ്രീഭദ്രയാണ് മരിച്ചത്.

വൈകീട്ട് 4.15ഓടെ താമസ സ്ഥലത്ത് കട്ടിലിൽ കുട്ടി ഉറങ്ങികിടക്കവെ ഷോർട്ട് സർക്യൂട്ട് മൂലം വാൾഫാൻ തീപിടിച്ച് ബെഡിലേക്ക് ഉരുകി വീഴുകയായിരുന്നു. കിടക്കക്കും കുഞ്ഞ് കിടന്ന ബേബിബെഡിനും തീപിടിച്ചു.

കുട്ടിയെ വീടിനകത്ത് ഉറക്കി കിടത്തി ഭാര്യയും ഭർത്താവും ഫാമിൽ ജോലി ചെയ്തുകൊണ്ടിരിക്കെ വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട് ഓടിച്ചെന്ന് നോക്കിയപ്പോഴാണ് ഫാൻ ഉരുകി ബെഡിലേക്ക് വീണതാണെന്ന് മനസ്സിലായത്. തുടർന്ന് കുഞ്ഞി​നെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജ്യോതിഗിരി എസ്റ്റേറ്റിലെ ഫാമിൽ കുടുംബം ഒന്നിച്ച് ജോലി ചെയ്തുവരികയാണ്. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Infant burnt alive after burning fan falls on child in Malappuram
Next Story