Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയാത്രക്കിടെ നഷ്​ടമായ...

യാത്രക്കിടെ നഷ്​ടമായ കുഞ്ഞിനെ രക്ഷിച്ചത് ഓ​ട്ടോഡ്രൈവർ; പ്രേതഭീതിയിൽ വാച്ചർമാർ കണ്ണടച്ചു

text_fields
bookmark_border
യാത്രക്കിടെ നഷ്​ടമായ കുഞ്ഞിനെ രക്ഷിച്ചത് ഓ​ട്ടോഡ്രൈവർ; പ്രേതഭീതിയിൽ വാച്ചർമാർ കണ്ണടച്ചു
cancel

തൊടുപുഴ: മടിയിലുറങ്ങിയ ഒരു വയസ്സുകാരിയെ യാത്രക്കിടെ നഷ്​ടമായ സംഭവത്തിൽ വഴിത്തിരിവ്​. വനപാലകർ രക്ഷകരായെന്ന്​ പ്രചരിച്ച സംഭവത്തിൽ മുഖ്യറോൾ​ ഓ​ട്ടോ ഡ്രൈവർക്കായിരുന്നെന്നാണ്​​​ വെളിപ്പെടുത്തൽ. മൂന്നാർ പൊലീസ്​ ശേഖരിച്ച സി.സി ടി.വി ദൃശ്യങ്ങളിൽ വനപാലകർ പറഞ്ഞതിൽനിന്ന്​ വ്യത്യസ്​തമായി മൂന്നാമതൊരാളെ കൂടി കണ്ടതോടെ പൊലീസ്​ നടത്തിയ അന്വേഷണത്തിലാണ്​​ ഓ​ട്ടോഡ്രൈവർ​ രക്ഷകനായത്​.​

സംഭവസ്ഥലത്ത്​ ‘പേയ്​ഭീതി’(പ്രേതഭീതി)യിൽ വനംവാച്ചർമാർ മാറിനിന്നപ്പോൾ കുഞ്ഞിനെ കോരിയെടുത്ത്​ ചെക്ക്​​​േപാസ്​റ്റിൽ എത്തിച്ച്​ അണച്ചുപിടിച്ചത്​​ മൂന്നാറിലെ ഓ​ട്ടോ ഡ്രൈവർ കനകരാജാണ്​​​. സംഭവദിവസം വനപാലകൾ പുറത്തുവിട്ടത്​ ഭാഗീക ദൃശ്യങ്ങളായതാണ്​ കനകരാജ്​ കാണാമറയത്താകാൻ ഇടയാക്കിയത്​. മനുഷ്യജീവിയെന്ന്​ തിരിച്ചറിയാതെ പ്രദേശത്ത്​ ‘പ്രേതശല്യ’മുള്ളത്​ പറഞ്ഞു ഭയപ്പെട്ട്​ മാറിനിന്ന വാച്ചർമാർ കനരാജ്​ കുട്ടിയെ എടുത്തശേഷമാണ്​ കൂടെ ചേർന്നത്​.

കുഞ്ഞിന്​ വസ്​ത്രം​ ഇല്ലാതിരുന്നതും തല മൊട്ടയടിച്ചതും ഇഴഞ്ഞുവന്നതുമാണ്​ ഇത്​ മനുഷ്യജീവിയല്ലെന്നും പ്രേതമാണെന്നും ഭയപ്പെടാൻ വാച്ചർമാരായ ഇടമലക്കുടി നൂറടി കൈലേഷ്​, വിശ്വനാഥ്​ എന്നിവരെ പ്രേരിപ്പിച്ചത്​. രാജമലയിൽ ഓട്ടംപോയി തിരികെവന്ന കനകരാജ് വനംവകുപ്പ്​ ചെക്ക്​പോസ്​റ്റിൽ ഗേറ്റ്​ തുറക്കാൻ ഓ​ട്ടോ നിർത്തിയ​േ​പ്പാഴാണ്​ ലൈറ്റി​​​​​െൻറ വെളിച്ചത്തിൽ ‘അപൂവ ജീവി’യെ കണ്ടത്​. ഇതുകണ്ടെങ്കിലും ​െചന്നുനോക്കാൻ കനകരാജിനെ നിർബന്ധിക്കുകയായിരുന്നു വാച്ചർമാർ.

കനകരാജ്


മുട്ടിലിഴഞ്ഞ്​ റോഡ്​ കടന്നുവന്ന കുട്ടി തന്നെ കണ്ടതോടെ ‘​അമ്മേ’ വിളിച്ചുകരഞ്ഞതായി കനകരാജ്​ ‘മാധ്യമ’ത്തോട്​ പറഞ്ഞു. അപ്പോൾതന്നെ കുട്ടിയെ വാരിയെടുത്ത്​ ചെക്ക്​പോസ്​റ്റിലെത്തിച്ചു. മുറിവുകൾ തുടച്ച്​ തോർത്തിൽ ​െപാതിഞ്ഞ്​ തണുപ്പകറ്റി. അപ്പോഴേക്കും രണ്ടു കി.മീ അകലെനിന്ന്​ ഫോറസ്​റ്ററും ഗാർഡും പിറകെ വൈൽഡ്​ലൈഫ്​ വാർഡനും എത്തി. മൂന്നാർ എസ്​.ഐയും വനിത പൊലീസും വന്നശേഷമാണ്​ ​വീട്ടിലേക്ക്​ പോയതെന്നും​ കനകരാജ്​ പറഞ്ഞു.​

വനമേഖലയിലൂടെയുള്ള രാത്രി യാത്രക്കിടെ ഒപ്പമുണ്ടായിരുന്നവരുടെ ശ്രദ്ധയിൽപെടാതെ ഒരുവയസ്സുകാരി ജീപ്പിൽനിന്ന്​ തെറിച്ചുവീണ ​െസപ്​റ്റംബർ ഒമ്പതിന്​ രാത്രിയാണ്​. പഴനി ക്ഷേത്രദർശനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അമ്മയുടെ മടിയിൽ ഉറങ്ങിക്കിടന്ന കുഞ്ഞാണ്​ റോഡിലേക്ക് വീണത്​. കുട്ടിയെ നഷ്​ടപ്പെ​ട്ടെന്ന്​​ മാതാപിതാക്കളറിയുന്നത്​​ സംഭവസ്ഥലത്തുനിന്ന്​ 50 കി.മീ അകലെ സ്വന്തം വീട്ടിലെത്തിയ ശേഷമാണ്​. നേയമക്കാട്​ എസ്​റ്റേറ്റ്​ ലയത്തിൽ താമസിക്കുന്ന കനകരാജി​​​​​െൻറ ഭാര്യ ഇന്ദിരയാണ്​. മക്കൾ: ശരണ്യ, കാർത്തിക.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:munnarinfant babyfalling from jeep
News Summary - infant baby falling from jeep munnar
Next Story