കരട് വ്യവസായ നയം പ്രഖ്യാപിച്ചു; ധാതുമണൽ ഖനനം പൊതുമേഖലയിൽ മാത്രം
text_fieldsതിരുവനന്തപുരം: ധാതുമണൽ ഖനനം പൊതുമേഖലയിൽ മാത്രമായി പരിമിതപ്പെടുത്തുമെന്ന് സർക്കാറിെൻറ കരട് വ്യവസായനയം. ചവറ-തോട്ടപ്പള്ളി മേഖലയിലെ ധാതുമണൽ ഖനനത്തിന് പരിസ്ഥിതി സൗഹാർദ സ്വഭാവത്തോടും സമഗ്ര വീക്ഷണത്തോടും കൂടി മാസ്റ്റർ പ്ലാൻ തയാറാക്കും. മൂല്യവർധിത ടൈറ്റാനിയം പിഗ്മെൻറിൽ ഒതുക്കാതെ ടൈറ്റാനിയം മെറ്റലിലേക്ക് നീങ്ങുന്നതിനാവശ്യമായ വൻകിട പ്ലാൻറ് സ്ഥാപിക്കുെമന്നും നയം വ്യക്തമാക്കുന്നു.
സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളെയും പാർക്കുകളെയും പ്രോത്സാഹിപ്പിക്കുമെന്ന് വ്യക്തമാക്കിയാണ് കരട് വ്യവസായ നയം പ്രഖ്യാപിച്ചത്. സ്വകാര്യ പാർക്കുകൾ ഏറ്റെടുത്ത ഭൂമി വ്യവസായികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്. തണ്ണീർത്തടങ്ങളോ നെൽവയലുകളോ പാർക്കുകൾക്കായി ഏറ്റെടുക്കരുതെന്നും നയം വ്യക്തമാക്കുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലോ സ്വകാര്യസ്ഥാപനങ്ങൾക്കോ, വിവിധ വ്യവസായങ്ങൾക്കായി സർക്കാർ തലത്തിലോ വ്യവസായ പാർക്കുകൾ നിർമിക്കാമെന്നാണ് കരടിെല പരാമർശം.
മുൻഗണന ക്രമത്തിെല ഉൗർജവിതരണം, ഉൽപാദന ആവശ്യങ്ങൾക്കായി തടസ്സമില്ലാത്ത ജലലഭ്യത, അനുയോജ്യമായ രീതിയിെല അപ്രോച്ച് േറാഡുകൾ, പൊതുമാലിന്യ പ്ലാൻറുകൾ, പൊതു ഫെസിലിറ്റി-യൂട്ടിലിറ്റി കേന്ദ്രങ്ങൾ, തൊഴിൽ വൈദഗ്ധ്യ വികസന കേന്ദ്രങ്ങൾ എന്നിവയാണ് പാർക്കുകൾക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങൾ. പ്രാദേശികമായ പരാതികളിൽ ആദ്യംതന്നെ സ്റ്റോപ് മെമ്മോ നൽകാതെ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം നടപടി സ്വീകരിക്കണമെന്ന കാര്യം തദ്ദേശ സ്ഥാപനങ്ങൾക്ക് നിബന്ധനയാക്കും.
േജാലി കൊടുക്കുക എന്നതിലുപരി ജോലി നൽകുന്നവരെ സൃഷ്ടിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് നയം വ്യക്തമാക്കുന്നു. സമഗ്ര സാമ്പത്തിക പുരോഗതി കൈവരിക്കുന്ന രാജ്യത്തെ ആദ്യ 10 സംസ്ഥാനങ്ങളിൽ ഒന്നായി സംസ്ഥാനത്തെ ഉയർത്തും. ലൈസൻസിനും അനുമതികൾക്കും ഒാൺലൈൺ സംവിധാനം ക്രമീകരിക്കും. വ്യവസായ സംരംഭങ്ങൾ സുഗമമാക്കുന്നതിന് ഏകജാലക സംവിധാനം ക്രമീകരിക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
