Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യവസായിയുടെ ആത്മഹത്യ:...

വ്യവസായിയുടെ ആത്മഹത്യ: ആന്തൂർ നഗരസഭാ അധ്യക്ഷ രാജി വെക്കണം -മുല്ലപ്പള്ളി

text_fields
bookmark_border
mullappally
cancel

കോഴിക്കോട്​: കെട്ടിടത്തിന്​ ലൈസൻസ്​ നിഷേധിച്ച ആന്തൂർ നഗരസഭയുടെ നടപടിയിൽ മനംനൊന്ത്​ പ്രവാസി വ്യവസായി ആത് മഹത്യ ചെയ്​ത സംഭവത്തിൽ നഗരസഭ അധ്യക്ഷ പി.കെ. ശ്യാമള രാജി വെക്കണമെന്ന്​ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വ്യവസായിയുടേത്​​ സംസ്ഥാന സർക്കാർ സ്​പോൺസർ ചെയ്​ത​ കൊലയാണ്​. അത്തരമൊരു മരണത്തി​​െൻറ ഉത്തരവാദി ആന്തൂർ നഗരസഭ അധ്യക്ഷ കൂടിയാണെന്നും അദ്ദേഹം ആരോപിച്ചു.

കണ്ണൂർ സി.പി.എമ്മിനുള്ളിലെ വിഭാഗീയതയുടെ പ്രതിഫലനം കൂടിയാണ്​ വ്യവസായിയുടെ ആത്മഹത്യ. മുഖ്യമന്ത്രി ലോക കേരളസഭക്ക്​ നേതൃത്വം നൽകുകയും നിക്ഷേപകരെ ക്ഷണിക്കുകയും ചെയ്യുന്ന സംസ്ഥാനത്താണ്​ ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ക്രമക്കേടുകളുടെ ഒരു പരമ്പര തന്നെയാണ്​ ആന്തൂർ നഗരസഭയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്​. നഗരസഭാ പരിധിയിൽ ഉയരുന്ന കെട്ടിടങ്ങളെ കുറിച്ച്​ അന്വേഷണം നടത്തണം. ഏതൊക്കെ നേതാക്കൻമാർക്ക്​ അവിടെ വ്യാവസായിക സംരംഭമുണ്ടെന്നും അവരുടെ മക്കൾക്ക്​ പങ്കാളിത്തമു​ള്ള സ്ഥാപനങ്ങൾ എത്രയുണ്ടെന്നും അന്വേഷണ വിധേയമാക്കണമെന്നും കെ.പി.സി.സി അധ്യക്ഷൻ​ പറഞ്ഞു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmullappallymalayalam newsindustrialist's suicidePK syamalaAnthur municipality
News Summary - industrialist's suicide; anthur municipality chairperson should resign says Mullappally -kerala news
Next Story