Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഒരു ഉദ്യോഗസ്ഥനും മേലധികാരികൾ അവധി അനുവദിക്കരുത്'; പെരുന്നാൾ അവധി റദ്ദാക്കി കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും

text_fields
bookmark_border
ഒരു ഉദ്യോഗസ്ഥനും മേലധികാരികൾ അവധി അനുവദിക്കരുത്; പെരുന്നാൾ അവധി റദ്ദാക്കി കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും
cancel

തിരുവനന്തപുരം: ഈ മാസം 31ലെ പെരുന്നാൾ അവധി റദ്ദാക്കി ഉത്തരവിറക്കി കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും. സി.സി. ഒ അസിസ്റ്റന്റ് കമീഷണറായ സാബു സെബാസ്റ്റ്യനാണ് ഉത്തരവിറക്കിയിരിക്കുന്നത്. മാർച്ച് 29, 30, 31 തീയതികളിൽ ജോലിക്ക് ഹാജരാകാൻ ജീവനക്കാർക്ക് നിർദേശം നൽകി. ഈ ദിവസങ്ങളിൽ അവധി അനുവദിക്കാൻ പാടില്ലെന്നും പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.

നേരത്തെ വാർഷിക അവധിയുടെ പട്ടികയിൽ മാർച്ച് 31 ഉണ്ടായിരുന്നു. ഈ ദിവസമടക്കം പ്രവൃത്തി ദിനമാക്കിയാണ് പുതിയ ഉത്തരവ്. മാർച്ച് 31 തിങ്കളാഴ്ചയോ ഏപ്രിൽ ഒന്ന് ചൊവ്വാഴ്ചയോ ആണ് ചെറിയ പെരുന്നാൾ പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും മാർച്ച് 31 ലെ അവധി റദ്ദാക്കിയിരിക്കുന്നത്. ഒരു ഉദ്യോഗസ്ഥനും മേലധികാരികൾ അവധി അനുവദിക്കരുതെന്ന നിർദേശമുണ്ട്. കൃത്യമായി ജീവനക്കാരെല്ലാം ഹാജരാവുന്നുണ്ടെന്ന് ഉറപ്പാക്കുക കൂടിയാണ് ഉത്തരവിന്റെ ലക്ഷ്യമെന്നും പറയുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - indirect tax department and customs cancelled eid al fitr leave
Next Story