Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പിയെ കേരളത്തിൽ...

ബി.ജെ.പിയെ കേരളത്തിൽ വേരുറക്കാൻ അനുവദിക്കരുത് -അഡ്വ. ഇന്ദിര ജെയ്സിങ്

text_fields
bookmark_border
ബി.ജെ.പിയെ കേരളത്തിൽ വേരുറക്കാൻ അനുവദിക്കരുത് -അഡ്വ. ഇന്ദിര ജെയ്സിങ്
cancel

കൊ​ച്ചി: ശ​ബ​രി​മ​ല വി​ഷ​യം രാ​ഷ്​​​ട്രീ​യ​മാ​യി എ​ടു​ത്ത് കേ​ര​ള​ത്തി​ൽ വേ​രു​റ​പ്പി​ക്കാ​നാ​ണ് ബി.​ജെ.​ പി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ഇ​തൊ​രി​ക്ക​ലും അ​നു​വ​ദി​ക്ക​രു​തെ​ന്നും യു​വ​തി​പ്ര​വേ​ശ​ന​ത്തി​ന്​ മു ​ന്നി​ട്ടി​റ​ങ്ങി​യ സു​പ്രീം​കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക ഇ​ന്ദി​ര ജെ​യ്സി​ങ് പ​റ​ഞ്ഞു. കൊ​ച്ചി മ ​റൈ​ൻ​ഡ്രൈ​വി​ൽ ന​ട​ക്കു​ന്ന ആ​ർ​പ്പോ ആ​ർ​ത്ത​വം പ​രി​പാ​ടി​യു​ടെ ര​ണ്ടാം​ദി​വ​സ​ത്തെ സെ​ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

കേ​ര​ള​ത്തി​ലെ സാ​മു​ദാ​യി​ക ഐ​ക്യ​ത്തി​നു​മേ​ൽ വി​ഷം​പ​ട​ർ​ത്തു​ക​യാ​ണ് ബി.​ജെ.​പി​യും അ​വ​രു​ടെ സം​ഘ​ട​ന​ക​ളും. ഇ​തി​നെ പ്ര​തി​രോ​ധി​ക്കേ​ണ്ട​ത് മ​ല​യാ​ളി​ക​ളു​ടെ ചു​മ​ത​ല​യാ​ണ്. വി​ധി​യെ ആ​ദ്യം പി​ന്തു​ണ​ക്കു​ക​യും പി​ന്നീ​ട് എ​തി​ർ​ക്കു​ക​യും ചെ​യ്ത​ത് വോ​ട്ട് ബാ​ങ്ക് മു​ന്നി​ൽ​ക​ണ്ടാ​ണ്. ശ​ബ​രി​മ​ല​യി​ൽ ആ​ദ്യ​മെ​ത്തി​യ യു​വ​തി​ക​ളി​ലൊ​രാ​ൾ ദ​ലി​ത് ആ​യ​തി​​െൻറ സ​ന്തോ​ഷ​മു​ണ്ട്. ബി​ന്ദു​വും ക​ന​ക​ദു​ർ​ഗ​യും കേ​ര​ള​ത്തി​​െൻറ നാ​യ​ക​രാ​ണ്. അ​വ​രു​ടേ​ത് അം​ബേ​ദ്ക​റു​ടെ മു​ന്നേ​റ്റം​പോ​ലെ ഒ​ന്നാ​ണെന്നും ഇ​ന്ദി​ര ജെ​യ്സി​ങ് കൂട്ടിച്ചേർത്തു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഇ​ത്ര​യ​ധി​കം എ​തി​ർ​പ്പും പ്ര​തി​ഷേ​ധ​വും ത​​​െൻറ വി​ദൂ​ര സ​ങ്ക​ൽ​പ​ത്തി​ൽ പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല. കാ​ര്യ​ങ്ങ​ളെ​ല്ലാം ല​ളി​ത​മാ​ണെ​ന്നും എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കു​മെ​ന്നു​മാ​ണ് പ്ര​തീ​ക്ഷി​ച്ച​ത്. ശ​ബ​രി​മ​ല വി​ഷ​യം ച​ർ​ച്ച​ചെ​യ്യു​മ്പോ​ൾ സു​പ്രീം​കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ർ പോ​ലും ആ​ർ​ത്ത​വം എ​ന്ന വാ​ക്കു​പ​യോ​ഗി​ക്കാ​ൻ മ​ടി​ച്ചി​രു​ന്നു. മ​റി​ച്ച് ‘അ​ക്കാ​ര്യം’ എ​ന്നാ​ണ​വ​ർ പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന​ത്. സ്ത്രീ​ക​ളു​ടെ ശ​രീ​ര​ത്തി​ലെ സ്വാ​ഭാ​വി​ക പ്ര​തി​ഭാ​സ​ത്തോ​ടു​ള്ള മ​നോ​ഭാ​വ​മാ​ണി​ത്. എ​ന്തു​കൊ​ണ്ടാ​ണ് ആ​ർ​ത്ത​വ​ത്തെ പു​രു​ഷ​ന്മാ​ർ ഇ​ത്ര​യ​ധി​കം ഭ​യ​ക്കു​ന്ന​ത്?ശ​ബ​രി​മ​ല വി​ഷ​യം വി​ശ്വാ​സ​ത്തി​​െൻറ പ്ര​ശ്ന​മ​ല്ല, ലിം​ഗ​നീ​തി​യു​ടേ​താ​ണ്. അ​വി​ടെ യു​വ​തി​ക​ൾ ക​യ​റി​യ​തി​​െൻറ പേ​രി​ൽ ശു​ദ്ധി​ക​ല​ശം ന​ട​ത്തു​ന്ന​തിെ​ന​തി​രെ​യും സു​പ്രീം​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കു​മെ​ന്ന് ഇ​ന്ദി​ര ജെ​യ്സി​ങ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഡോ. ​ജ​യ​ശ്രീ, എ.െ​ക. മാ​യ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsIndira JaisingBJPBJPKerala News
News Summary - Indira Jaising Against BJP in Kerala-Kerala News
Next Story