Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പ്രതീക്ഷയോടെ ചെരുപ്പ് കമ്പനികൾ...' -ഇ.പി. ജയരാജനെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ

text_fields
bookmark_border
പ്രതീക്ഷയോടെ ചെരുപ്പ് കമ്പനികൾ... -ഇ.പി. ജയരാജനെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ
cancel
Listen to this Article

തിരുവനന്തപുരം: 'ഇനി നടന്ന് പോകേണ്ടി വന്നാലും ഇൻഡിഗോയിൽ കയറില്ല' എന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ ശപഥത്തെ ട്രോളി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. 'ഇൻഡിഗോ നഷ്ടത്തിലേക്ക്…, ഷെയർ മാർക്കറ്റിൽ വിമാന കമ്പനികൾ ഇടിഞ്ഞു തകർന്നു…, അന്താരാഷ്ട്ര വിമാന കമ്പനി മുതലാളിമാർ കണ്ണൂരിലേക്ക് ...., പ്രതീക്ഷയോടെ ചെരുപ്പ് കമ്പനികൾ...' എന്നാണ് രാഹുൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ച യാത്രാവിലക്കും ഇ.പി. ജയരാജന് മൂന്നാഴ്ചത്തെ വിലക്കുമാണ് ഇൻഡിഗോ ഏർപ്പെടുത്തിയത്. ഇൻഡിഗോ ആഭ്യന്തര അന്വേഷണ സമിതിയുടേതാണ് നടപടി.

എന്നാൽ, ഇന്‍ഡിഗോ ഏവിയേഷൻ നിയമ വിരുദ്ധമായ നടപടിയാണ് എടുത്തതെന്ന് ഇ.പി. ജയരാജൻ പ്രതികരിച്ചിരുന്നു. ക്രിമിനലുകളെ തടയാൻ ഒരു നടപടിയും വിമാന കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഇനി യാത്ര ചെയ്യില്ല. നിലവാരമില്ലാത്ത കമ്പനിയാണത്. ഇന്നത്തെ ടിക്കറ്റ് അടക്കം റദ്ദാക്കി. ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തിലെങ്കിൽ തനിക്ക് ഒന്നും സംഭവിക്കില്ല. ആക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് അവര്‍ക്കുള്ളത്. ശരിക്കും എനിക്ക് അവാർഡ് നൽകേണ്ടതാണ്. അവർക്ക് ഉണ്ടാകേണ്ട ചീത്തപ്പേര് തടഞ്ഞത് ഞാനാണ്.

താൻ ആരാണെന്ന് പോലും അവർക്കറിയില്ല എന്നാണ് തോന്നുന്നത്. നടന്ന് പോയാലും ഇനിയവരുടെ വിമാനത്തിൽ കയറില്ല. കൂട്ടുകച്ചവടത്തിന്റെ ലക്ഷണങ്ങളാണ് ഇതെല്ലാം -എന്നാണ് ജയരാജന്‍ ആദ്യം മാധ്യമങ്ങളോട് പറഞ്ഞത്.

പിന്നീട്, കെ-റെയിൽ വന്നാൽ ഇൻഡിഗോയുടെ ആപ്പീസ് പൂട്ടുമെന്ന് തിരുവനന്തപുരത്തു നിന്ന് ട്രെയിനിൽ കണ്ണൂരേക്ക് തിരിച്ച ജയരാജൻ പ്രതികരിച്ചിരുന്നു. ഇന്ന് വിമാനത്തിൽ കണ്ണൂരിലേക്ക് തിരിച്ചതാണെന്നും ടിക്കറ്റ് പൈസ തിരിച്ചുവാങ്ങിയെന്നും ജയരാജൻ പറഞ്ഞു. ഇൻഡിഗോ വളരെ മോശം നിലപാടാണ് സ്വീകരിച്ചത്. ക്രിമിനലുകൾക്ക് സംരക്ഷണം കൊടുക്കുക. ശരിയായ നിലപാട് സ്വീകരിച്ചവരെ യാത്ര ചെയ്യുന്നത് വിലക്കുക. അത് തെറ്റായ തീരുമാനമാണ്.

ഞാൻ സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്ന ഒരാളല്ലേ. ഇടക്കാലത്ത് കണ്ണൂർ എയർപോർട്ടിൽ വിമാനസൗകര്യം ആയപ്പോൾ അതിലേക്ക് മാറി. ലോകത്ത് ഇവർ മാത്രമാണോ വിമാനസർവിസ് ഉള്ളത്. നല്ല നിലയിൽ നടത്തിക്കൊണ്ടുപോകുന്ന എത്ര വിമാന സർവിസ് ഉണ്ട്.

യാത്രാ സമയത്ത് ഉറക്കം ട്രെയിനിലാകും. അപ്പോൾ വേറെ പ്രശ്നമില്ല. കെ-റെയിൽ വന്നാൽ വളരെ വളരെ സൗകര്യമാകും. ഈ ഇൻഡിഗോയുടെ ഒക്കെ ആപ്പീസ് പൂട്ടും -ഇ.പി. ജയരാജൻ പറഞ്ഞു.

രാഹുലിന്റെ ഫേസ്ബുക് പോസ്റ്റ് പൂർണ രൂപം:

"ഇനി നടന്ന് പോകേണ്ടി വന്നാലും ഇൻഡിഗോയിൽ കയറില്ല" E P ജയരാജൻ

ഇൻഡിഗോ നഷ്ടത്തിലേക്ക്…

ഷെയർ മാർക്കറ്റിൽ വിമാന കമ്പനികൾ ഇടിഞ്ഞു തകർന്നു…

അന്താരാഷ്ട്ര വിമാന കമ്പനി മുതലാളിമാർ കണ്ണൂരിലേക്ക് ....

പ്രതീക്ഷയോടെ ചെരുപ്പ് കമ്പനികൾ...

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indigo travel ban: Rahul Mamkootathil mocks EP Jayarajan
Next Story