കരിപ്പൂർ: ജിദ്ദക്ക് പിറകെ ദമ്മാമിലേക്കും പുതിയ സർവിസുമായി ഇൻഡിഗോ
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ദമ്മാമിലേക്കും പുതിയ സർവിസുമാ യി ഇൻഡിഗോ. മാർച്ച് 10 മുതലാണ് പുതിയ പ്രതിദിന സർവിസ് ആരംഭിക്കുന്നത്. മാർച്ച് 29ന് ജിദ്ദയിലേക്ക് പുതിയ സർവിസ് ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം ഇൻഡിഗോ പ്രഖ്യാപിച്ച ിരുന്നു.
ഇതിന് പിറകെയാണ് ദമ്മാം സർവിസ്. രാവിലെ 7.35ന് കരിപ്പൂരിൽനിന്ന് പുറപ്പെടുന്ന വിമാനം 10.15ന് ദമ്മാമിലെത്തും. തിരിച്ച് രാത്രി 11.10ന് പുറപ്പെടുന്ന വിമാനം രാവിലെ 6.10നാണ് കരിപ്പൂരിലെത്തുക.
നിലവിൽ കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് ഈ സെക്ടറിൽ സർവിസ് നടത്തുന്നത്. ഈ സർവിസ് ആഴ്ചയിൽ നാല് ദിവസം മാത്രമാണുള്ളത്. നേരത്തെ, ജെറ്റ് എയർവേസ് ദമ്മാമിലേക്ക് പ്രതിദിന സർവിസ് നടത്തിയിരുന്നു.
ഇത് നിർത്തിയതോടെ മാസങ്ങളായി ദമ്മാം സെക്ടറിൽ യാത്രക്കാർ ബുദ്ധിമുട്ടിലാണ്. ഇൻഡിഗോ സർവിസ് ആരംഭിക്കുന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ജിദ്ദയിലേക്ക് രാവിലെ 8.55ന് കരിപ്പൂരിൽ നിന്നുള്ള പുതിയ സർവിസ് 12.20ന് ജിദ്ദയിലെത്തി തിരിച്ച് 1.20ന് പുറപ്പെട്ട് രാത്രി 9.30ന് കരിപ്പൂരിലെത്തും. കരിപ്പൂരിൽനിന്ന് അബൂദബി, ദുബൈ, ദോഹ സെക്ടറുകളിലാണ് നിലവിൽ ഇൻഡിഗോയുടെ അന്താരാഷ്ട്ര സർവിസ്.
