കോഴിക്കോട് നിന്ന് ഇൻഡിഗോയുടെ ആഭ്യന്തര സർവിസുകൾ പുനരാരംഭിക്കുന്നു
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള ഇൻഡിഗോയുടെ ആഭ്യന്തര സർവിസുകൾ പുനരാരംഭിക്കുന്നു. ജൂലൈ രണ്ട് മുതലാണ് മുംബൈ, ൈഹദരാബാദ്, ചെന്നൈ സെക്ടറുകളിൽ സർവിസ് നടത്തുന്നത്. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവിസ്.
രാവിലെ 10.55ന് മുംബൈയിൽനിന്നു പുറപ്പെടുന്ന വിമാനം 12.40ന് കരിപ്പൂരിലെത്തും. തിരിച്ച് 1.10ന് പുറപ്പെട്ട് 2.50ന് മുംബൈയിലെത്തും. ൈഹദരാബാദിൽനിന്ന് വൈകീട്ട് 6.20ന് പുറപ്പെട്ട് രാത്രി 8.45നാണ് കരിപ്പൂരിലെത്തുക. 9.05ന് മടങ്ങുന്ന വിമാനം രാത്രി 11.30ന് ഹൈദരാബാദിൽ തിരിച്ചെത്തും.
ചെന്നൈയിൽനിന്ന് രാവിലെ 6.25നാണ് സർവിസ്. 8.15ന് ഇവിടെ എത്തുന്ന വിമാനം 8.30ന് മടങ്ങി 10.20ന് ചെന്നൈയിലെത്തും. മുംബൈയിലേക്ക് 180 പേർക്ക് സഞ്ചരിക്കാവുന്ന എ 320യും ചെന്നൈ, ൈഹദരാബാദ് സെക്ടറിൽ 76 പേർക്ക് സഞ്ചരിക്കാവുന്ന എ.ടി.ആർ വിമാനവുമാണ് ഉപയോഗിക്കുക.

