കരിപ്പൂർ: റിയാദിലേക്കും ഡൽഹിയിലേക്കും ഇൻഡിഗോയുടെ പുതിയ സർവിസ്
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്കും ഡൽഹിയിലേക്കും ഇൻ ഡിഗോ പുതിയ സർവിസ് ആരംഭിക്കുന്നു. മാർച്ച് 20 മുതലാണ് സർവിസുകൾ. ചൊവ്വാഴ്ച ഒഴികെയുള ള ദിവസങ്ങളിലാണ് പുതിയ സർവിസ്. രാവിലെ 7.30ന് കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം 10.30ന് റിയാദിലെത്തും. 11.30 ന് മടങ്ങി രാത്രി 7.10ന് കരിപ്പൂരിൽ തിരിച്ചെത്തും.
രാത്രി 8.25 ന് കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം 11.25നാണ് ഡൽഹിയിലെത്തുക. 11.55ന് മടങ്ങി പുലർച്ച 3.05ന് കരിപ്പൂരിലെത്തും. പ്രതിദിന സർവിസാണിത്. നിലവിൽ എയർ ഇന്ത്യ മാത്രമാണ് ഡൽഹി സർവിസ് നടത്തുന്നത്. ആഴ്ചയിൽ അഞ്ച് ദിവസമുള്ള ഈ സർവിസ് കണ്ണൂർ വിമാനത്താവളം വഴിയാണുള്ളത്. ഇൻഡിഗോക്ക് നേരത്തെ കരിപ്പൂരിൽ നിന്ന് ഡൽഹി സർവിസ് അനുവദിച്ചിരുന്നെങ്കിലും ആരംഭിച്ചിരുന്നില്ല. ഇൻഡിഗോയുടെ ദമ്മാം സർവിസ് മാർച്ച് പത്ത് മുതലും ജിദ്ദ സർവിസ് 29നുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിദിന സർവിസുകളാണിവ.
