Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനന്തുവിന്‍റെ...

അനന്തുവിന്‍റെ ആത്മഹത്യ: ആർ.എസ്.എസ് പ്രവർത്തകൻ ഒളിവിലെന്ന്​ സൂചന

text_fields
bookmark_border
അനന്തുവിന്‍റെ ആത്മഹത്യ: ആർ.എസ്.എസ് പ്രവർത്തകൻ ഒളിവിലെന്ന്​ സൂചന
cancel

കോട്ടയം: ആർ.എസ്.എസിനെതിരെ ആരോപണമുന്നയിച്ചശേഷം ജീവനൊടുക്കിയ അനന്തു അജി വിഡിയോയിൽ പേര് വെളിപ്പെടുത്തിയ നിധീഷ് മുരളീധരനെ വിശദമായി ചോദ്യംചെയ്യാൻ പൊലീസ്​. എന്നാൽ, ഇയാൾ ഒളിവിൽപോയതായാണ്​ വിവരം. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി ഇയാളെ പ്രതിയാക്കാൻ അന്വേഷണസംഘം തീരുമാനിച്ചിരുന്നെങ്കിലും ആ വകുപ്പ്​ നിലനിൽക്കില്ലെന്ന നിയമോപദേശം പൊലീസിന്​ ലഭിച്ചിട്ടുണ്ട്​. അതിന്‍റെ അടിസ്ഥാനത്തിൽ പ്രകൃതിവിരുദ്ധ ലൈംഗികപീഡനം ഉൾപ്പെടെ വകുപ്പുകൾ ചേർത്ത്​ കേസെടുക്കാമെന്നാണ്​ നിയമോപദേശം. അതിനുള്ള നീക്കം പൊലീസ്​ തുടങ്ങി.

ദിവസങ്ങൾക്കുമുമ്പ്​ ആത്മഹത്യ ചെയ്ത കാഞ്ഞിരപ്പള്ളി എലിക്കുളം സ്വദേശി അനന്തു അജി ഇൻസ്റ്റഗ്രാം പോസ്റ്റിൽ എൻ.എം എന്നാണ്​ തന്നെ പീഡിപ്പിച്ച ആർ.എസ്​.എസ്​ പ്രവർത്തകന്‍റെ പേര്​ വ്യക്തമാക്കിയിരുന്നത്​. കഴിഞ്ഞ ദിവസം പുറത്തുവന്ന വിഡിയോയിലാണ്​ തന്നെ പീഡിപ്പിച്ച ആർ.എസ്​.എസ്​ പ്രവർത്തകന്‍റെ പേര്​ നിധീഷ്​ മുരളീധരൻ എന്നാണെന്നും എല്ലാവരും കണ്ണൻ ചേട്ടനെന്നാണ്​ വിളിക്കുന്നതെന്നും വ്യക്തമായത്​. എൻ.എം എന്ന സൂചനയിൽനിന്ന്​ പൊലീസ്​ നിതീഷിനെ കണ്ടെത്തുകയും പ്രാഥമികമായി ചോദ്യംചെയ്യുകയും ചെയ്തിരുന്നു.

ഇക്കാര്യങ്ങളെല്ലാം നിധീഷ് അന്ന് പൊലീസിനോട്‌ നിഷേധിക്കുകയുണ്ടായി. എന്നാൽ, കഴിഞ്ഞ ദിവസം അനന്തുവിന്റെ മരണമൊഴിയെന്ന പേരിൽ വിഡിയോ പുറത്തുവരുകയും അതിൽ ലൈംഗികമായി ചൂഷണംചെയ്ത ആളിന്റെ പേര് വെളിപ്പെടുത്തുകയും ചെയ്തതോടെയാണ്​ നിധീഷിന് കുരുക്ക് മുറുകിയത്​​. കഴിഞ്ഞ ദിവസം അനന്തുവിന്റെ മാതാവിന്‍റെയും സഹോദരിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇവരുടെ മൊഴിയിലും നിധീഷിനെക്കുറിച്ച്​ വിവരങ്ങളുണ്ടെന്നാണ് വിവരം. സംഭവത്തിൽ കുടുംബം നേരിട്ട് ഇപ്പോഴും പരാതി നൽകിയിട്ടില്ല.

വിഷയത്തിൽ ആർ.എസ്​.എസ്​ നേതൃത്വം പരസ്യപ്രതികരണത്തിന്​ ഇതുവരെ തയാറായിട്ടില്ല. അനന്തുവിന്‍റേത്​ ആർ.എസ്​.എസ്​ കുടുംബമാണെന്നും 24കാരന്‍റെ പിതാവ്​ ആർ.എസ്​.എസ്​ പ്രവർത്തകനായിരുന്നെന്നുമായിരുന്നു ആർ.എസ്​.എസ്​ നേതൃത്വം ദിവസങ്ങൾക്കുമുമ്പ്​ അവകാശപ്പെട്ടത്​. എന്നാൽ, ആർ.എസ്​.എസിനും പ്രവർത്തകനുമെതിരെ രൂക്ഷവിമർശനം നടത്തിയശേഷമാണ്​ അനന്തു തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്​. തമ്പാനൂർ പൊലീസാണ്​ കേസ്​ അന്വേഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abscondingRSSKottayam
News Summary - Indications that RSS worker is absconding in Kottayam youth death case
Next Story