തെക്കുപടിഞ്ഞാറൻ കാലവർഷം ഈ മാസം 27 ന് എത്തിയേക്കുമെന്ന് സൂചന
text_fieldsതിരുവനന്തപുരം: ഇത്തവണ കാലവർഷം നേരത്തെയെത്താൻ സാധ്യത. ഈ മാസം 27 ആം തീയതിയോടെ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിയേക്കുമെന്നാണ് സൂചന. നാല് ദിവസം വരെ വൈകാനോ നേരത്തെയാകാനോ സാധ്യതയുണ്ടന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. അതായത് ഇത്തവണ കാലവർഷം നേരത്തെ എത്തിയേക്കും. കഴിഞ്ഞ വർഷം മെയ് 31 നാണ് കാലവർഷം കേരളം തൊട്ടത്. സാധാരണ ജൂൺ ഒന്നിനാണ് തെക്കുപടിഞ്ഞാറൻ കാലവർഷം കേരളതീരത്ത് എത്തിച്ചേരുന്നത്.
ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അനുഭവപ്പെടുന്ന കാറ്റിനേയും അതിനോടനുബന്ധിച്ചുണ്ടാകുന്ന മഴയേയുമാണ് തെക്കുപടിഞ്ഞാറൻ കാലവർഷം, ഇടവപ്പാതി, തെക്കുപടിഞ്ഞാറൻ മൺസൂൺ എന്നീ പേരുകളിൽ പറയുന്നത്. തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റിന് രണ്ടു കൈവഴികളുണ്ട്. ഒന്നാമത്തെ കൈവഴി അറബിക്കടലിൽ നിന്ന് പശ്ചിമഘട്ടം വഴിയും, രണ്ടാമത്തേത് ബംഗാൾ ഉൾക്കടലിലൂടെ കിഴക്കോട്ടു നീങ്ങി ഇന്ത്യയുടെ കിഴക്കൻ തീരത്ത് കൂടുതൽ വടക്കുഭാഗത്തായി എത്തിച്ചേരും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

