Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ ചോദ്യം ചെയ്യുമെന്ന് സൂചന

text_fields
bookmark_border
നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ ചോദ്യം ചെയ്യുമെന്ന് സൂചന
cancel
Listen to this Article

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന് സൂചന. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടൻ ദിലീപിനെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ദിലീപിനൊപ്പം കാവ്യ മാധവനും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ.

കേസിൽ മാഡത്തിന് നിർണായക പങ്കുള്ളതായി സൂചനയുണ്ടായിരുന്നുവെങ്കിലും ആരാണെന്ന് പിടികിട്ടിയിരുന്നില്ല. പൾസർ സുനിയുടെ മൊഴിയിലും കേസുമായി അടുത്ത ബന്ധമുള്ള ഒരു മാഡത്തിന്‍റെ പങ്കിനെപ്പറ്റി പറയുന്നുണ്ട്. എന്നാൽ ഈ മാഡം ആരെന്ന് ഇതുവരെ അന്വേഷണ സംഘത്തിന് പിടികിട്ടിയിട്ടില്ല.

അതേസമയം, വധ ഗൂഢാലോചന കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജിയിൽ ഹൈകോടതി ഇന്നും വാദം കേൾക്കും. ഇന്നലെ ദിലീപിന്‍റെ അഭിഭാഷകൻറെ വാദം പൂർത്തിയായിരുന്നില്ല. ഉച്ചക്ക് 1.45 ന് ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിൾ ബഞ്ചാണ് വാദം കേൾക്കുന്നത്.

ദിലീപിന്‍റെ അടുത്ത സുഹൃത്തായ വി.ഐ.പി ശരത്തിനെ ഇന്നും ക്രൈബ്രാഞ്ച് ചോദ്യം ചെയ്യും. നദിലീപുമായി തനിക്ക് അടുത്ത സൗഹൃദമുണ്ടെന്ന് ശരത് വെളിപ്പെടുത്തി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ തന്റെ കൈയ്യില്‍ ലഭിച്ചിട്ടില്ല. ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ കളവാണ്. ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയതിനെ കുറിച്ച് അറിയില്ലെന്നും ശരത്ത് ചോദ്യം ചെയ്യലില്‍ അന്വേഷണസംഘത്തോട് പറഞ്ഞു. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചായിരുന്നു ഇന്നലെ ശരത്തിനെ ചോദ്യം ചെയ്തത്.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ചോദ്യം ചെയ്യൽ ഇന്നലെ പൂർത്തിയായിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിനെയും ഒപ്പമിരുത്തി ചോദ്യം ചെയ്‌തു. ഒൻപതര മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്‌തത്‌.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indications are that Kavya Madhavan will be questioned in the case of attacking the actress
Next Story