Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം പാർട്ടി...

സി.പി.എം പാർട്ടി കോൺഗ്രസ് കണ്ണൂരിലെന്ന് സൂചന

text_fields
bookmark_border
cpm flag
cancel

ന്യൂഡൽഹി: സി.പി.എം 23ാം പാർട്ടി കോൺഗ്രസ് കണ്ണൂരിലെന്ന് സൂചന. പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടത്തണമെന്ന് കേരളം ശിപാർശ ചെയ്തിട്ടുണ്ട്. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എം നേടിയ വിജയത്തെ തുടർന്നാണ് ശിപാർശ.

പാർട്ടിക്ക് ഏറ്റവും കൂടുതൽ മെമ്പർമാരുള്ള ജില്ലയിൽ തന്നെ പാർട്ടി കോൺഗ്രസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിന്‍റെ ശിപാർശ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കേന്ദ്രകമ്മിറ്റി ചർച്ച ചെയ്യും. രണ്ടുദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കും. കോവിഡ് പശ്ചാത്തലത്തിൽ പ്രതിനിധികളുെട എണ്ണം കുറക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

തമിഴ്നാടും പാര്‍ട്ടി കോണ്‍ഗ്രസ് വേദിയാക്കുന്നത് പരിഗണനയിലുണ്ട്. പ്രതിനിധികളുടെ എണ്ണം, യാത്രാസൗകര്യം എന്നിവയെല്ലാം പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. എന്നാൽ കേരളത്തിന് തന്നെയാണ് പ്രഥമ പരിഗണന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KannurCPMcpm flag
News Summary - Indication that the CPM party congress is in Kannur
Next Story