Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവരുന്നൂ......

വരുന്നൂ... വെള്ളത്തിലോടും ടാക്​സി; രാജ്യത്തെ ആദ്യ വാട്ടർ ടാക്​സി സർവിസ്​ 15 മുതൽ

text_fields
bookmark_border
Indias first water taxi service from the 15th
cancel

കൊ​ച്ചി: വാ​ട്ട​ർ ടാ​ക്‌​സി സ​ർ​വി​സി​ന്​ ഒ​ക്​​ടോ​ബ​ർ 15ന്​​ ​തു​ട​ക്കം. ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​െൻറ നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​ല​പ്പു​ഴ​യി​ലും തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്തു​മാ​ണ് ടാ​ക്‌​സി ഓ​ടു​ക. ആ​ല​പ്പു​ഴ​ക്കും കോ​ട്ട​യ​ത്തി​നു​മി​ട​യി​ലും എ​റ​ണാ​കു​ള​ത്തി​നും വൈ​ക്ക​ത്തി​നു​മി​ട​യി​ലും കു​ട്ട​നാ​ട​ൻ മേ​ഖ​ല​യി​ലും ടാ​ക്‌​സി സേ​വ​നം ല​ഭ്യ​മാ​കും.

പ്ര​ധാ​ന​മാ​യും വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ല​ക്ഷ്യ​മി​ടു​ന്ന വാ​ട്ട​ർ ടാ​ക്‌​സി ത​ദ്ദേ​ശീ​യ​ർ​ക്കും​ വി​ളി​ക്കാം. ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ളു​ടെ മാ​തൃ​ക​യി​ലാ​ണ്​ പ്ര​വ​ർ​ത്ത​നം. ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ന​മ്പ​റി​ൽ വി​ളി​ക്കാം. ബോ​ട്ടു​ക​ൾ യാ​ത്ര​ക്കാ​ർ വി​ളി​ക്കു​ന്നി​ട​ത്ത് എ​ത്തും. ആ​ല​പ്പു​ഴ​യു​ടെ ഉ​ൾ​നാ​ട​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും സ​മീ​പ ജി​ല്ല​ക​ളി​ലേ​ക്കും വേ​ഗ​മെ​ത്താ​ൻ ടാ​ക്‌​സി​ക​ൾ സ​ഹാ​യി​ക്കും. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള നാ​ലു ബോ​ട്ടാ​ണ് സ​ർ​വി​സ് ന​ട​ത്തു​ക.

ഒ​രു ബോ​ട്ടി​ൽ 10 പേ​ർ​ക്ക് സ​ഞ്ച​രി​ക്കാം. മ​ണി​ക്കൂ​റി​നാ​ണ് നി​ര​ക്ക്. മ​ണി​ക്കൂ​റി​ൽ 15 നോ​ട്ടി​ക്ക​ൽ മൈ​ൽ (35 കി​ലോ​മീ​റ്റ​ർ) ആ​ണ്​ വേ​ഗ​മെ​ന്ന്​​ ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ പ​റ​ഞ്ഞു. ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് ഒ​രു മ​ണി​ക്കൂ​റി​ന​കം കോ​ട്ട​യ​ത്ത് എ​ത്താം. സാ​ധാ​ര​ണ ബോ​ട്ടി​ന്​ ര​ണ്ടു മ​ണി​ക്കൂ​ർ വേ​ണം. ഘ​ട്ടം​ഘ​ട്ട​മാ​യി കേ​ര​ള​ത്തി​ലു​ട​നീ​ളം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് വ​കു​പ്പ്​ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water taxi
Next Story