സമ്പൂർണ ഡിജിറ്റൽ നിയമസഭ; പദ്ധതി രേഖ സമർപ്പിച്ചു
text_fieldsന്യൂഡൽഹി: കേരള നിയമസഭ രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ നിയമസഭയാകുന്നു. ഇതിെൻറ വിശദമായ പദ്ധതി രേഖ കേന്ദ്ര പാർലമെൻററി കാര്യ മന്ത്രി അനന്ത് കുമാറിനു സമർപ്പിച്ചതായും ഉടൻ ധനകാര്യ അനുമതി നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഒരു തുണ്ട് കടലാസ് പോലും ആവശ്യമില്ലാത്ത വിധം നിയമസഭ സാമാജികരുടെയും നിയമസഭയുടെ അച്ചടി പ്രവർത്തനങ്ങളെയും ഡിജിറ്റലൈസ് ചെയ്ത് ഏകീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സ്പീക്കർ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി നിയമസഭ സാമാജികർക്ക് പരിശീലനം നൽകും. ഇത് നടപ്പാക്കുന്നതുവഴി 25 മുതൽ 40 വരെ കോടി രൂപ ചെലവിനത്തിൽ ലാഭിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഓൺലൈൻ യൂനിവേഴ്സിറ്റി ഓഫ് ഡെമോക്രസി, സ്കൂൾ ഓഫ് ഗവേണൻസ് എന്നീ പദ്ധതികൾ നടപ്പാക്കും. പൊതുജനങ്ങളെക്കൂടി നിയമ നിർമാണ പ്രക്രിയയിൽ പങ്കാളികളാക്കുന്ന പദ്ധതിയും ഇതിെൻറ അനുബന്ധമായി വരും. ഇത്തരത്തിൽ രാജ്യത്തെ ഏറ്റവും സമ്പൂർണവും സമഗ്രവുമായി നടപ്പാക്കുന്ന ഡിജിറ്റൽ നിയമസഭ പദ്ധതിയാകും കേരളത്തിലേതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
