Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാ​ജ്യ​ത്തെ പ്ര​ഥ​മ എ.​ഐ ഇ​മി​ഗ്രേ​ഷ​ൻ ഇ​ട​നാ​ഴി കൊ​ച്ചി​യി​ൽ ഒ​രു​ങ്ങു​ന്നു

text_fields
bookmark_border
പ​ദ്ധ​തി ആ​ഢം​ബ​ര ക​പ്പ​ൽ ടൂ​റി​സം മേ​ഖ​ല​ക്ക് നേ​ട്ട​മാ​കും
രാ​ജ്യ​ത്തെ പ്ര​ഥ​മ എ.​ഐ ഇ​മി​ഗ്രേ​ഷ​ൻ ഇ​ട​നാ​ഴി കൊ​ച്ചി​യി​ൽ ഒ​രു​ങ്ങു​ന്നു
cancel
camera_alt

എ.​ഐ ഇ​മി​ഗ്രേ​ഷ​ൻ ഇ​ട​നാ​ഴി​യു​ടെ രേ​ഖാ​ചി​ത്രം

മട്ടാഞ്ചേരി: രാജ്യത്തെ പ്രഥമ എ.ഐ ഇമിഗ്രേഷൻ ഇടനാഴി കൊച്ചി തുറമുഖത്ത് ഒരുങ്ങുന്നു. ആഡംബര കപ്പലുകളിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളെ തിരിച്ചറിയാനും രേഖകൾ പരിശോധിക്കാനും സുരക്ഷക്കുമായുള്ള അത്യാധുനിക സംവിധാനമൊരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആഢംബര കപ്പൽ ടൂറിസം രംഗത്ത് കൊച്ചിക്ക് കുതിപ്പേകാൻ പദ്ധതി സഹായിക്കും. തിരിച്ചറിയൽ സുതാര്യതയും സുരക്ഷയും വർധിപ്പിക്കുന്ന പദ്ധതി വിനോദ സഞ്ചാരികൾക്ക് സമയലാഭവും ടൂറിസം ഏജൻസികൾക്ക് ഗുണകരവുമാണ്. വിദേശ ക്രൂയീസ് ടെർമിനലുകൾക്കൊപ്പം, വിവിധ ടൂറിസം കേന്ദ്രങ്ങൾ, മറീനകൾ തുടങ്ങി വിദേശ വിനോദ സഞ്ചാരികൾ കടന്നെത്തുന്ന മേഖലകളിൽ എ.ഐ ഇമിഗ്രേഷൻ ഇടനാഴികൾ സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്. ബ്യൂറോ ഓഫ് ഇമിഗ്രേഷനും ഇന്ത്യൻ പോർട്സ് അസോസിയേഷനും ചേർന്നുള്ള പൈലറ്റ് പദ്ധതിയാണിത്. എ.ഐ ഇടനാഴികളിലൂടെ കടന്നുപോകുന്ന സഞ്ചാരികളുടെ മുഖം, വിരലടയാളം, വിസ - പാസ്പോർട്ട് വിവരങ്ങൾ, സ്കാനിങ്, വ്യക്തിഗത വിവരങ്ങൾ എന്നിവ സമയബന്ധിതമായും സുതാര്യമായും ശേഖരിക്കാൻ പദ്ധതിയിലൂടെ കഴിയും. നിലവിൽ ഇമിഗ്രേഷൻ ഓഫിസ് തലത്തിലാണ് വിരലടയാളമെടുക്കലും രേഖകളുടെ പരിശോധനയും നടക്കുന്നത്.

പരീക്ഷണഘട്ടമായാണ് കൊച്ചി തുറമുഖത്തെ ക്രൂയിസ് ടെർമിനലിൽ കൃതിമ ബുദ്ധി ഇമിഗ്രേഷൻ ഇടനാഴി സ്ഥാപിക്കുന്നത്. 2026- 27 ക്രൂയീസ് സീസണിൽ പുതിയ തിരിച്ചറിയൽ സംവിധാനമൊരുക്കാനാണ് നീക്കം. പദ്ധതി വിജയിച്ചാൽ രാജ്യത്തെ എല്ലാ ക്രൂയിസ് ടെർമിനലുകളിലേയ്ക്കും എ.ഐ ഇമിഗ്രേഷൻ ഇടനാഴികൾ സ്ഥാപിക്കും. രാജ്യത്ത് കൊച്ചിക്ക് പുറമെ മുംബൈ, ഗോവ, മംഗലാപുരം, ചെന്നൈ എന്നിവിടങ്ങളിലാണ് ക്രൂയിസ് ടെർമിനലുള്ളത്. വൻകിട ആഡംബര കപ്പലുകൾ കൊച്ചിയെ തേടിയെത്തുന്നതും ക്രൂയിസ് ടൂറിസത്തിന് ഇന്ത്യൻ തുറമുഖങ്ങളിൽ കൊച്ചിക്കുള്ള പ്രാധാന്യവുമാണ് പുതിയ എ.ഐ ഇടനാഴി പരീക്ഷണ പദ്ധതിക്ക് കളമൊരുക്കിയത്. നിലവിൽ സാഗരിക, സമുദ്രിക എന്നീ രണ്ടു ക്രൂയിസ് ടെർമിനലുകളാണ് കൊച്ചി തുറമുഖത്തുള്ളത്. എറണാകുളം വാർഫിലെ സാഗരികയിലാണ് വൻകിട കപ്പലുകൾ എത്തുന്നത്. രാജ്യത്ത് 2025-26 ക്രൂയിസ് ടുറിസം സീസണിൽ 212 ആഡംബര, ഉല്ലാസ കപ്പലുകളും ഇതിലൂടെ 463000 വിദേശ വിനോദ സഞ്ചാരികളും എത്തിയിട്ടുണ്ടെന്നാണ് കണക്ക്. 2030ൽ 1000 കപ്പലുകളും പത്ത് ലക്ഷം സഞ്ചാരികളുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - India’s First AI Immigration Corridor
Next Story