Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയൂ​ത്ത്​ കോ​ൺ​ഗ്ര​സ്​...

യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ മു​ൻ സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ സി.പി.എമ്മിൽ; ‘പാർട്ടി വിട്ടത് നാ​ല്​ വോ​ട്ടി​നു​വേ​ണ്ടി വ​ർ​ഗീ​യ​ശ​ക്​​തി​ക​ളു​മാ​യി കൂ​ട്ടു​കൂ​ടുന്നതിൽ പ്രതിഷേധിച്ച്’

text_fields
bookmark_border
ns nusoor
cancel
camera_alt

സി.​പി.​എ​മ്മി​ൽ ചേ​ർ​ന്ന യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ മു​ൻ സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ എ​ൻ.​എ​സ്. നു​സൂ​ർ എ.​കെ.​ജി സെ​ന്‍റ​റി​ൽ നൽകിയ സ്വീക്രണത്തിൽ സംസാരിക്കുന്നു 

തി​രു​വ​ന​ന്ത​പു​രം​: തെ​ര​ഞ്ഞെ​ടു​പ്പ്​ കാ​ല​ത്ത്​ കോ​ൺ​ഗ്ര​സ്​ ബ​ന്ധം ഉ​പേ​ക്ഷി​ച്ച യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ മു​ൻ സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ എ​ൻ.​എ​സ്. നു​സൂ​ർ സി.​പി.​എ​മ്മി​ൽ ചേ​ർ​ന്നു. എ.​കെ.​ജി സെ​ന്‍റ​റി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ചു​വ​ന്ന ഷാ​ൾ അ​ണി​യി​ച്ച്​ നു​സൂ​റി​നെ പാ​ർ​ട്ടി​യി​ലേ​ക്ക്​ സ്വീ​ക​രി​ച്ചു.

എ​ൽ.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ, സി.​പി.​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ല സെ​ക്ര​ട്ട​റി വി.​എ​സ്. ജോ​യി, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ.​എ. റ​ഹീം എം.​പി, തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്​ മു​ൻ പ്ര​സി​ഡ​ന്‍റ്​ പി.​എ​സ്. പ്ര​ശാ​ന്ത്​ എ​ന്നി​വ​രും സ​ന്നി​ഹി​രാ​യി.

നാ​ല്​ വോ​ട്ടി​നു​വേ​ണ്ടി വ​ർ​ഗീ​യ​ശ​ക്​​തി​ക​ളു​മാ​യി കോ​ൺ​ഗ്ര​സ്​ കൂ​ട്ടു​കൂ​ടു​ക​യാ​ണെ​ന്നും​ മ​തേ​ത​ര ആ​ശ​യ​ങ്ങ​ളെ പ്ര​ണ​യി​ച്ചു​കൊ​ണ്ട്​ കോ​ൺ​ഗ്ര​സി​ൽ തു​ട​രാ​നാ​വി​ല്ലെ​ന്ന് ബോ​ധ്യം​വ​ന്ന​തി​നാ​ലാ​ണ്​ പാ​ർ​ട്ടി വി​ട്ട​തെ​ന്നും നു​സൂ​ർ പ​റ​ഞ്ഞു. മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന പാ​ർ​ട്ടി​യെ​ന്ന നി​ല​യി​ലാ​ണ്​ സി.​പി.​എ​മ്മി​ൽ ചേ​ർ​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth CongressCPMNS Nusoor
News Summary - Indian Youth Congress kerala State Former Vice President ns nusoor joins cpm
Next Story