അവർ പരാതിയെഴുതുകയാണ്, സമയംതെറ്റിയോട്ടത്തിൽ പൊറുതിമുട്ടി..
text_fieldsതിരുവനന്തപുരം: ട്രെയിനുകളുടെ സമയംതെറ്റിയോട്ടത്തിനും അശാസ്ത്രീയ സമയപ്പട്ടികക്കുമെതിെര ‘ഫ്രണ്ട്സ് ഒാഫ് റെയിലി’െൻറ ആഭിമുഖ്യത്തിൽ വേറിട്ട പ്രതിഷേധം. എം.പിമാരും എം.എൽ.എമാരും സ്റ്റേഷ മാസ്റ്റർമാരുടെ കൈവശമുള്ള പരാതിബുക്കിൽ പരാതി രേഖപ്പെടുത്തിയാണ് പ്രതിഷേധം. വലിയ ജനകീയ പിന്തുണയാണ് ഇതിനു ലഭിക്കുന്നത്.
എറണാകുളത്ത് ഹൈബി ഇൗഡൻ എം.എൽ.എയും എ. സമ്പത്ത് എം.പിയുമാണ് പരാതി എഴുതിയത്. കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രൻ എം.പി, ചെങ്ങന്നൂരിൽ കൊടിക്കുന്നിൽ സുരേഷ് എം.പി, കരുനാഗപ്പള്ളിയിൽ ആർ. രാമചന്ദ്രൻ എം.എൽ.എ, ആലപ്പുഴയിൽ കെ.സി. േവണുേഗാപാൽ, കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ പരാതികളെഴുതി. പരാതിയുടെ പകർപ്പ് സ്റ്റേഷനിൽ സൂക്ഷിക്കും, മറ്റൊന്ന് പരാതിക്കാരന് കൈമാറും. ഡിവിഷൻ-സോൺ അധികാരികൾക്കും റെയിൽവേ മന്ത്രിക്കും പരാതിയുടെ പകർപ്പ് നൽകും. കേരളത്തിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിേലക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് ഫ്രണ്ട്സ് ഒാഫ് റെയിൽ ഭാരവാഹികൾ പറഞ്ഞു.
അശാസ്ത്രീയ ടൈംടേബിൾ പിൻവലിക്കുക, യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ക്രോസിങ്, ഷണ്ടിങ്ങിലെ കാലതാമസം എന്നിവ അവസാനിപ്പിക്കുക, പാസഞ്ചർ, മെമു ട്രെയിനുകൾ പിടിച്ചിട്ട് മറ്റ് ട്രെയിനുകൾ കടത്തി വിടുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഉദ്യോഗസ്ഥരുടെ സൗകര്യത്തിനനുസരിച്ചാണ് സർവിസ് ക്രമീകരിക്കുന്നതെന്നാണ് യാത്രക്കാരുടെ ആക്ഷേപം.
ട്രെയിൻ വൈകിയാൽ ഉദ്യോസ്ഥർെക്കതിരെ നടപടിയുണ്ടാകുമെന്ന ഉത്തരവിെൻറ പേരിൽ വൈകിയെത്തുന്ന സമയം, ട്രെയിൻ എത്തിച്ചേരേണ്ട സമയമാക്കി മാറ്റി പുതിയ പട്ടികയിൽ ചേർത്തിരിക്കുകയാണെന്നാണ് യാത്രക്കാർ പറയുന്നത്. പുലർച്ച നാലിന് കോട്ടയത്തുനിന്ന് കയറുന്നവർക്ക് രാവിലെ 10ന് പോലും തിരുവനന്തപുരത്ത് എത്താൻ കഴിയില്ല. രാവിലെ 9.50ന് എത്തേണ്ട ഗുരുവായൂർ-തിരുവനന്തപുരം ഇൻറർസിറ്റി 10.15 നാണ് സ്റ്റേഷൻ പിടിക്കുന്നത്. എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് 10.25നും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
