Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോച്ചിനും എൻജിനും...

കോച്ചിനും എൻജിനും പുറമെ െമഡിക്കൽ ഉപകരണങ്ങളും നിർമിക്കാൻ റെയിൽവേ

text_fields
bookmark_border
കോച്ചിനും എൻജിനും പുറമെ െമഡിക്കൽ ഉപകരണങ്ങളും നിർമിക്കാൻ റെയിൽവേ
cancel

പാ​ല​ക്കാ​ട്​: ​േകാ​വി​ഡ്​ 19​െന ​പ്ര​തി​രോ​ധി​ക്കാ​നു​ള്ള പ​ര​ക്കം പാ​ച്ചി​ലി​നൊ​പ്പം ‘ചൂ​ളം​വി​ളി​ച്ച ്​’ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. ആ​ശു​പ​ത്രി, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ യു​ദ്ധ​കാ​ലാ​ടി​സ്​​ഥാ​ന​ത്തി​ൽ നി​ർ​മി​ക്കാ​ൻ ത​ങ്ങ​ളു​ടെ കീ​ഴി​ലെ കോ​ച്ച്, എ​ൻ​ജി​ൻ​ നി​ർ​മാ​ണ ഫാ​ക്​​ട​റി​ക​ളോ​ട്​ നി​​ർ​ദേ​ശി​ച്ച്​ റെ​യി​ൽ​വേ ബോ​ർ​ഡ്.

വ​െൻറി​ലേ​റ്റ​ർ, ആ​ശു​പ​​​ത്രി ക​ട്ടി​ൽ, ട്രോ​ളി​ക​ൾ, ​െഎ.​വി സ്​​റ്റാ​ൻ​ഡ്​, സ്​​​ട്രെ​ച്ച​ർ, മാ​സ്​​ക്, സാ​നി​റ്റൈ​സ​ർ, വാ​ഷ്​ ബേ​സി​ൻ​സ്, വാ​ട്ട​ർ ടാ​ങ്ക്​ എ​ന്നി​വ നി​ർ​മി​ക്കാ​നാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. താ​ൽ​ക്കാ​ലി​ക ​െഎ​സൊ​ലേ​ഷ​ൻ ​േക​​ന്ദ്ര​ങ്ങ​ൾ നി​ർ​മി​ക്കാ​നാ​വ​ശ്യ​മാ​യ ഫാ​ബ്രി​േ​​ക്ക​ഷ​ൻ, വെ​ൽ​ഡി​ങ്​ മെ​ഷീ​നു​ക​ൾ നി​ർ​മി​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ലോ​ക്​​ഡൗ​ണി​ൽ ഉ​ൽ​​പാ​ദ​നം നി​ല​ച്ച ഏ​ഴ് സ്വ​ത​ന്ത്ര​ നി​ർ​മാ​ണ യൂ​നി​റ്റു​ക​ളി​ലെ​യും സോ​ൺ അ​ടി​സ്​​ഥാ​ന​ത്തി​ലെ അ​റ്റ​കു​റ്റ​പ്പ​ണി കേ​​ന്ദ്ര​ങ്ങ​ളു​ടെ​​യും മേ​ല​ധി​കാ​രി​ക​​ൾ ഇ​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്ക​ണം. െച​ന്നൈ ഇ​ൻ​റ​ഗ്ര​ൽ കോ​ച്ച്​ ഫാ​ക്​​ട​റി, ബം​ഗ​ളൂ​രു റെ​യി​ൽ വീ​ൽ ഫാ​ക്​​ട​റി, പ​ശ്ചി​മ ബം​ഗാ​ളി​ലെ ചി​ത്ത​ര​ഞ്​​ജ​ൻ ലോ​ക്കോ​മോ​ട്ടി​വ്​ വ​ർ​ക്​​സ്, ക​പൂ​ർ​ത്ത​ല റെ​യി​ൽ ​േകാ​ച്ച്​ ഫാ​ക്​​ട​റി, വാ​ര​ണാ​സി​യി​ലെ ഡീ​സ​ൽ ലോ​ക്കോ​മോ​ട്ടി​വ്​ വ​ർ​ക്​​സ്​ തു​ട​ങ്ങി​യ​വ​ പ്ര​ധാ​ന നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​യാ​ണ്. ഉ​ത്ത​രേ​ന്ത്യ​യി​ലെ ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​സ്​​കും സാ​നി​റ്റൈ​സ​റും നി​ർ​മി​ച്ച്​ തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsIndian Railways
News Summary - indian railway to make medical equipments-kerala news
Next Story