കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി മടങ്ങി
text_fieldsകൊച്ചി: നാലുദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുർമു ഡൽഹിക്ക് മടങ്ങി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഉച്ചക്ക് 2.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് യാത്രതിരിച്ചത്.
ഗവർണർ രാജേന്ദ്ര ആർലേക്കർ, മന്ത്രി വി.എൻ. വാസവൻ എന്നിവരുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. രാവിലെ രാഷ്ട്രപതിയെ നാവിക വിമാനത്താവളത്തിൽ ഗവര്‍ണറുടെ നേതൃത്വത്തിൽ സ്വീകരിച്ചിരുന്നു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മന്ത്രി വി.എൻ. വാസവൻ, ദക്ഷിണ നാവിക കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് (ഒഫീഷിയേറ്റിങ്) റിയർ അഡ്മിറൽ വി.എസ്.എം. ഉപുൽ കുണ്ഡു, അഡ്വ. ഹാരിസ് ബീരാൻ എം.പി തുടങ്ങിയവരും സ്വീകരിക്കാനെത്തിയിരുന്നു.
നാലുദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ച വൈകീട്ടാണ് രാഷ്ട്രപതി കേരളത്തിൽ എത്തിയത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സന്ദർശനം പൂർത്തിയാക്കി രാവിലെയാണ് കൊച്ചിയിൽ എത്തിയത്. എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി ആഘോഷമായിരുന്നു കൊച്ചിയിലെ പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

