Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോ. അഞ്ചൽ...

ഡോ. അഞ്ചൽ കൃഷ്ണകുമാറിന് ഇന്ത്യൻ പ്രവാസി മാഗസിൻ അവാർഡ്

text_fields
bookmark_border
ഡോ. അഞ്ചൽ കൃഷ്ണകുമാറിന് ഇന്ത്യൻ പ്രവാസി മാഗസിൻ അവാർഡ്
cancel

തിരുവനന്തപുരം: ഇൻഡ്യൻ പ്രവാസി ന്യൂസ് മാഗസിന്റെ പ്രതിഭാ പുരസ്കാരത്തിന് നോർക്ക റൂട്ട്സ് പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. അഞ്ചൽ കൃഷ്ണകുമാർ അർഹനായി. പ്രവാസികൾക്കായി നടത്തിവരുന്ന മികച്ച മാധ്യമപ്രവർത്തനം പരിഗണിച്ചാണ് പുരസ്ക്കാരം. മന്ത്രി വി. ശിവൻകുട്ടിയിൽ നിന്നും അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി. ഇൻഫർമേഷൻ-പബ്ളിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറാണ്.

ആകാശവാണി അനൗൺസർ, ടെലിവിഷൻ അവതാരകൻ, കേരള വനിതാ കമീഷൻ,വനം വകുപ്പ് എന്നിവിടങ്ങളിലെ പബ്ലിക് റിലേഷൻസ് ഓഫീസർ, പി.ആർ.ഡി പരസ്യവിഭാഗം ഇൻഫർമേഷൻ ഓഫീസർ, പ്രോഗ്രാം പ്രൊഡ്യൂസർ, വിവിധ പരിപാടികളുടെ മീഡിയ കോ-ഓർഡിനേറ്റർ തുടങ്ങിയ തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള സർവകലാശാലയിൽ നിന്നും രാഷ്ട്രതന്ത്രത്തിൽ ഡോക്ട്രേറ്റ് നേടി. സമന്വയ, അരണ്യം എന്നിവയുടെ എഡിറ്ററായിരുന്നു.

മികച്ച മാഗസിൻ എഡിറ്റർക്കായുള്ള എസ്.പി.ബി.- കലാനിധി പുരസ്കാരം, വിവേകാനന്ദ പുരസ്ക്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്. കൊല്ലം അഞ്ചൽ കൃഷ്ണവിലാസത്തിൽ ആർ. ഹരിഹരൻ പിളളയുടേയും പി.എസ്. ശാന്തമ്മയുടേയും മകനാണ്. ഭാര്യ ആശ. മക്കൾ-സാരംഗി, ശരത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr. Anchal KrishnakumarPravasi Magazine Award
News Summary - Indian Pravasi Magazine Award to Dr. Anchal Krishnakumar
Next Story