You are here

‘സഞ്ചരിക്കുന്ന വീട്ടിൽ’ രാജ്യം ചുറ്റാനൊരുങ്ങി ഏഴംഗ സംഘം

  • ജീപ്പിന്​ മുകളിൽ കൂടാരം കെട്ടിയൊരു കൗതുകയാത്ര

  • 1.15 ല​ക്ഷം രൂ​പ​ക്ക് വാങ്ങി​യ 2004 മോ​ഡ​ൽ ജീ​പ്പാ​ണ് ഇ​വ​ർ സ്വ​ന്ത​മാ​യി പ​രി​ഷ്ക​രി​ച്ച​ത്. ടെൻറി​ൽ ആ​റു​പേ​ർ​ക്കും വ​ണ്ടി​ക്ക​ക​ത്ത് ര​ണ്ടു​പേ​ർ​ക്കും കി​ട​ക്കാം.

ഓവർലാൻഡിങ് യാത്രക്കൊരുങ്ങുന്ന സംഘം തങ്ങളുടെ പരിഷ്കരിച്ച വാഹനവുമായി

കൊ​ച്ചി: ബു​ള്ള​റ്റി​ലും തീ​വ​ണ്ടി​യി​ലും എ​സ്.​യു.​വി​യി​ലു​മെ​ല്ലാം രാ​ജ്യം ചു​റ്റു​ന്ന നി​ര​വ​ധി യാ​ത്രാ​പ്രേ​മി​ക​ൾ ന​മു​ക്കു ചു​റ്റു​മു​ണ്ട്. യാ​ത്ര​ക്കി​ട​യി​ൽ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്തോ, ത​മ്പ​ടി​ച്ചോ താ​മ​സി​ക്കു​ന്ന​വ​രാ​ണ് എ​ല്ലാ​വ​രും. ഇ​ത്ത​രം പ​ര​മ്പ​രാ​ഗ​ത യാ​ത്രി​ക​രി​ൽ​നി​ന്ന് തീ​ർ​ത്തും വ്യ​ത്യ​സ്ത​മാ​വു​ക​യാ​ണ് കൊ​ച്ചി​യി​ൽ​നി​ന്ന് അ​ടു​ത്ത​യാ​ഴ്ച നാ​ടു​ചു​റ്റാ​ൻ പോ​വു​ന്ന ഏ​ഴ് ചെ​റു​പ്പ​ക്കാ​ർ. ഉ​റ​ങ്ങാ​നും വി​ശ്ര​മി​ക്കാ​നും ഇ​വ​ർ​ക്ക് ഹോ​ട്ട​ലും വേ​ണ്ട, സ്ഥ​ല​വും സൗ​ക​ര്യ​വും നോ​ക്കി അ​ങ്ങി​ങ്ങ് കൂ​ടാ​രം കെ​ട്ടേ​ണ്ട, മ​റ്റാ​രെ​യും ആ​ശ്ര​യി​ക്കു​ക​യും വേ​ണ്ട. പ​ക​രം യാ​ത്ര ചെ​യ്യു​ന്ന ജീ​പ്പി​ന്​ മു​ക​ളി​ൽ തീ​ർ​ത്ത ട​െൻറു മ​തി എ​ല്ലാ​റ്റി​നും.


വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ഏ​റെ ജ​ന​പ്രി​യ​വും ന​മ്മു​ടെ നാ​ട്ടി​ൽ സു​പ​രി​ചി​ത​വു​മ​ല്ലാ​ത്ത 'ഓ​വ​ർ​ലാ​ൻ​ഡി​ങ്' എ​ന്ന യാ​ത്രാ​ശൈ​ലി​ക്കാ​ണ് ഓ​ട്ടോ​ക​ൺ​സ​ൾ​ട്ട​ൻ​റ് ആ​യ വൈ​റ്റി​ല സ്വ​ദേ​ശി ലി​നോ ജാ​കും സം​ഘ​വും സ്​​റ്റി​യ​റി​ങ് തി​രി​ക്കു​ന്ന​ത്. നാ​വി​ഗേ​റ്റ​ർ എ​ന്ന യാ​ത്രാ​കൂ​ട്ടാ​യ്മ​യി​ലൂ​ടെ ക​ട്ട ച​ങ്ക്സ് ആ​യ സം​ഘം അ​ടു​ത്ത ഞാ​യ​റാ​ഴ്ച കൊ​ച്ചി​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ടും. മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യാ​ണ് യാ​ത്ര. 35-45 ദി​വ​സം വേ​ണ്ടി വ​രു​ന്ന ആ​ദ്യ​ഘ​ട്ട​ത്തി​ൽ വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളും നേ​പ്പാ​ൾ, ഭൂ​ട്ടാ​ൻ രാ​ജ്യ​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കും. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ കോ​ൺ​ട്രാ​ക്ട​ർ അ​ബ്​​ദു​ൽ നാ​സ​ർ, ബി​സി​ന​സു​കാ​ര​ൻ റ​ഫീ​ഖ് ബി.​എം.​ആ​ർ, ട്രാ​വ​ൽ ക​ൺ​സ​ൾ​ട്ട​ൻ​റ് ഫ​സ​ൽ ബീ​രാ​ൻ, ഇ​ൻ​ഫോ പാ​ർ​ക്കി​ലെ ടെ​ക്കി വി.​ടി ഷി​യാ​സ്, തൃ​ശൂ​ർ സ്വ​ദേ​ശി​യും വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ പി.​എം. മ​നോ​ജ്, ആ​ലു​വ​യി​ൽ നി​ന്നു​ള്ള റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ഹ​മ്മ​ദ് അ​ഫ്സ​ൽ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു യാ​ത്രി​ക​ർ.

യാ​ത്ര​വി​വ​ര​ണ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും പ​ങ്കു​വെ​ക്കാ​നാ​യി www.indianoverlanders.com വെ​ബ്സൈ​റ്റും  ഡ്രീം ​റൈ​ഡ് 360 ഫേ​സ്ബു​ക്ക് പേ​ജും യൂ​ട്യൂ​ബ് ചാ​ന​ലും തു​ട​ങ്ങി​യി​ട്ടു​ണ്ട്. 1.15 ല​ക്ഷം രൂ​പ​ക്ക് വാങ്ങി​യ 2004 മോ​ഡ​ൽ ജീ​പ്പാ​ണ് ഇ​വ​ർ സ്വ​ന്ത​മാ​യി പ​രി​ഷ്ക​രി​ച്ച​ത്. ട​െൻറി​ൽ ആ​റു​പേ​ർ​ക്കും വ​ണ്ടി​ക്ക​ക​ത്ത് ര​ണ്ടു​പേ​ർ​ക്കും കി​ട​ക്കാം. ഇ​തി​ന്​ ചെ​ല​വായ​ത് 15,000 രൂ​പ. എ​ല്ലാ ചെ​ല​വും തു​ല്യ​മാ​യി പ​ങ്കി​ട്ടു. താ​മ​സം മാ​ത്ര​മ​ല്ല, ഭ​ക്ഷ​ണ​വും വ​ണ്ടി​ക്ക​ക​ത്ത്​ ത​യാ​റാ​ക്കും.  

Loading...
COMMENTS