Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറിയാദിലെ ...

റിയാദിലെ വാഹനാപകടത്തിൽ ഇന്ത്യക്കാരൻ മരിച്ചു

text_fields
bookmark_border
റിയാദിലെ  വാഹനാപകടത്തിൽ ഇന്ത്യക്കാരൻ മരിച്ചു
cancel

റിയാദ്​: റിയാദിന്​ സമീപമുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരൻ മരിച്ചു. അൽഖർജ് റോഡിൽ ന്യൂസനാഇയ്യക്ക്​ സമീപം നടന്ന വാഹനാപകടത്തിൽ റിയാദിലെ അൽഫനാർ കമ്പനിയിൽ ജോലി ചെയ്യുന്ന ആന്ധ്രാപ്രദേശ് ഹൈദരബാദ്, ഗുണ്ട്പാലി സ്വദേശി ജലീൽ മുഹമ്മദ് (36) ആണ്​ മരിച്ചത്​. നാട്ടിലുള്ള പിതാവിന് അസുഖമായതിനെ തുടർന്ന് പിതാവിനെ കാണാൻ അടിയന്തിരമായി കമ്പനിയിൽ പറഞ്ഞു ഞായറാഴ്​ച നാട്ടിൽ പോകാൻ പി.സി.ആർ ടെസ്​റ്റ്​ നടത്തി വിമാന ടിക്കറ്റുമെടുത്ത്​ ബത്​ഹയിൽ നിന്ന്​ അൽഖർജിലേക്ക്​ പോകുന്നതിനിടയിലാണ്​ വ്യാഴാഴ്​ച രാത്രി വാഹനാപകടത്തിൽ പെട്ടത്​.

റൂമിലേക്ക്​ വരുകയാണ്​ എന്ന്​ ഒപ്പം താമസിക്കുന്നവരെ ഫോണിൽ വിളിച്ച്​ അറിയിക്കുകയും ചെയ്​തിരുന്നു. പിറ്റേന്നായിട്ടും റൂമിൽ എത്താഞ്ഞതിനെ തുടർന്ന് കമ്പനി പ്രതിനിധി ഹാരിസ് കുറുവ, റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിനെ അറിയിക്കുകയും ചെയർമാൻ റഫീഖ് പുല്ലൂർ നടത്തിയ തെരച്ചിലിനൊടുവിൽ മൃതദേഹം റിയാദ്​ ശുമൈസി ആശുപത്രിയിൽ കണ്ടെത്തുകയുമായിരുന്നു. പിതാവ്: ജീലാനി, മാതാവ്: റഹിമ ബീഗം, ഭാര്യ: ഫർസാന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadh
News Summary - indian deid in road acident in riyadh
Next Story