Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ കോഫി ഹൗസ് ഭരണസമിതി: ഹരജി ഇന്ന് പരിഗണനക്ക്
text_fieldsbookmark_border
കൊച്ചി: ഇന്ത്യന്‍ കോഫി ഹൗസിെൻറ ഭരണസമിതി പിരിച്ചുവിട്ട നടപടിക്കെതിരായ ഹരജി ഹൈകോടതി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. എല്ലാ യൂനിയനുകള്‍ക്കും പ്രാതിനിധ്യമുള്ള തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏർപ്പെടുത്തിയ നടപടി ചോദ്യംചെയ്ത് ഭരണസമിതി അംഗങ്ങൾ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. അതേസമയം, അഡ്മിനിസ്ട്രേറ്റർ ഭരണം ഏറ്റെടുത്തെങ്കിലും ഒാഫിസിൽ എത്താൻ കഴിയാത്തതിനാൽ ശമ്പളം പോലും നൽകാൻ കഴിയാത്ത അവസ്ഥയുെണ്ടന്നും പ്രതിസന്ധി തീർക്കണമെന്നും ആവശ്യപ്പെട്ട് ഒരുകൂട്ടം തൊഴിലാളികൾ നൽകിയ ഹരജിയും ബുധനാഴ്ച പരിഗണനക്കെത്തും. തൊഴിലാളി സഹകരണവേദിയുടെ നേതൃത്വത്തിലാണ് കോഫി ഹൗസ് ഭരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
