Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടകരയിലെ ഇന്ത്യൻ കോഫി...

വടകരയിലെ ഇന്ത്യൻ കോഫി ഹൗസ്​ അടച്ചു

text_fields
bookmark_border
covid-19
cancel

കോഴിക്കോട്​: ചൊവ്വാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ച മാഹി സ്വദേശി​െയത്തിയ വടകര അടക്കാത്തെരുവിലെ ഇന്ത്യൻ കോഫി ഹൗസ്​ അടച്ചു. മാർച്ച്​ 13 കോഴിക്കോട്​ വിമാനത്താവളത്തിൽനിന്ന്​ ഇറങ്ങിയ ഇവർ വസതിയിലേക്കുള്ള യാത്രാമധ്യേ രാവിലെ 6.20 മുതൽ 6.50 വരെയായിരുന്നു ഹോട്ടലിൽ ഉണ്ടായിരുന്നത്​.

അതിരാവിലെ ആയതിനാൽ ഹോട്ടൽ ജീവനക്കാരായ അഞ്ച്​ പേരും മറ്റ് കുറച്ച് പേരും മാത്രമേ ഹോട്ടലിൽ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് അവിടെ ഉണ്ടായിരുന്ന ഹോട്ടൽ ജീവനക്കാരെ നിരീക്ഷണത്തിനായി ആരോഗ്യവകുപ്പ് മാറ്റി. ഈ സമയത്ത് അവിടെയുണ്ടായിരുന്ന മുഴുവൻ ആളുകളും, പരമാവധി പൊതു ജനസമ്പർക്കം ഒഴിവാക്കി വീടുകളിൽ തന്നെ കഴിയണമെന്നും ജില്ല കൺട്രോൾ റൂമുമായി ഉടൻ തന്നെ ബന്ധപ്പെടണമെന്നും​ അധികൃതർ അറിയിച്ചു.

കൂടാതെ ഇവരുടെ കൂടെ സഞ്ചരിച്ച 34 വിമാന യാത്രക്കാരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്​. രോഗി സഞ്ചരിച്ച ടാക്​സി ഡ്രൈവറെയും ഓ​ട്ടോ ഡ്രൈവറെയും കണ്ടെത്തി വീടുകളിൽ നിരീക്ഷണത്തിലാക്കി​. ജില്ലാ കൺട്രോൾ റൂം നമ്പറുകൾ: 04952373901, 2371471, 2371002. ദിശ: 1056, 04712552056.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsindian coffee house
News Summary - indian coffee house in vadakara are closed due to covid
Next Story