സുൽഹഫിന് ഇന്ത്യ സയൻസ് മീഡിയ അവാർഡ്
text_fieldsകോഴിക്കോട്: ശാസ്ത്ര പത്രപ്രവർത്തനത്തിനുള്ള പ്രഥമ ഇന്ത്യ സയൻസ് മീഡിയ അവാർഡ് മാധ്യമം സബ് എഡിറ്റർ സുൽഹഫിന്. മാന്ത്രിക മരുന്നുകളുടെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ഫെബ്രുവരി 20 മുതൽ 22 വരെ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ‘മരുന്നിനും വേണം ചികിത്സ’ എന്ന അന്വേഷണ പരമ്പരക്കാണ് അവാർഡ്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെൽകം ട്രസ്റ്റും ഡി.ബി.ടി ഇന്ത്യ അലയൻസും സംയുക്തമായാണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. ലക്ഷം രൂപയാണ് അവാർഡ് തുക. ‘നേച്വർ ഇന്ത്യ’യുടെ ഗവേഷണ ഫെലോഷിപ്പും ലഭിക്കും.
മലപ്പുറം വണ്ടുർ സ്വദേശിയായ കരുവാടൻ ബദറുദ്ദീെൻറയും സുലൈഖയുടെയും മകനായ സുൽഹഫ് 2011 മുതൽ മാധ്യമം പത്രാധിപ സമിതി അംഗമാണ്. ഇപ്പോൾ മാധ്യമം ആഴ്ചപതിപ്പിൽ സബ് എഡിറ്റർ. മലയാള മാധ്യമങ്ങളുടെ വാക്സിൻ വിരുദ്ധതയെക്കുറിച്ച പഠനത്തിന് കേരള മീഡിയ അക്കാദമി ഫെലോഷിപ്പും (2017) കേരളത്തിലെ ബദൽ ചികിത്സാ മേഖലയിലെ തട്ടിപ്പുകളെക്കുറിച്ച റിപ്പോർട്ടുകൾക്ക് നാഷനൽ മീഡിയ അവാർഡും (2018) ലഭിച്ചിട്ടുണ്ട്. ഭാര്യ: ഹിബ തസ്നീം (അധ്യാപിക), മകൻ: ഫിദൽ അനാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
