ബാങ്കിലോ എ.ടി.എമ്മിലോ പോകേണ്ട; പണം വീട്ടിലെത്തും
text_fieldsതിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ബാങ്കിലോ എ.ടി.എമ്മിലോ പോകാതെ പോസ്റ്റ്മ ാന്വഴി പണം സ്വീകരിക്കാന് ഉപഭോക്താക്കൾക്ക് സൗകര്യം. ഇതിന് പോസ്റ്റ്മാസ്റ് റർ ജനറലിെൻറ നിർദേശം അംഗീകരിച്ച് സര്ക്കാര് ഉത്തരവ് പുറത്തിറക്കി. ആധാറുമായി ബാ ങ്ക് അക്കൗണ്ട് ബന്ധിപ്പിച്ചവർക്ക് മാത്രമാണ് ഇൗ സൗകര്യം.
പണം ആവശ്യമുണ്ടെന്ന് തൊട്ടടുത്ത തപാൽ ഓഫിസില് അറിയിച്ചാല് പോസ്റ്റ്മാന് വീട്ടിലെത്തി പണം കൈമാറും. സംസ്ഥാനത്ത് ബാങ്ക് അക്കൗണ്ടുള്ള ആര്ക്കും ഇൗ സേവനം ലഭിക്കും. പണം ആവശ്യപ്പെട്ടയാളുടെ അക്കൗണ്ടില്നിന്ന് പോസ്റ്റല് അക്കൗണ്ടിലേക്ക് തുക മാറ്റിയശേഷമാണ് പോസ്റ്റ്മാൻ പണവുമായി വീട്ടിലെത്തുക.
ഇതോടെ അക്കൗണ്ടിലെ പണം എടുക്കാൻ ബാങ്കിലോ എ.ടി.എമ്മിലോ പോകേണ്ടി വരില്ല. ഇതിലൂടെ ബാങ്കുകളിലെയും എ.ടി.എമ്മുകളിലെയും തിരക്ക് കുറയ്ക്കാനാകുമെന്ന് കരുതുന്നു. തിങ്കളാഴ്ച മുതൽ മുതല് ബാങ്ക് പ്രവര്ത്തന സമയം രാവിലെ പത്തുമുതല് ഉച്ചക്ക് രണ്ടുവരെയാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
