Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎങ്ങുമെത്താതെ ഇന്ത്യ...

എങ്ങുമെത്താതെ ഇന്ത്യ പോസ്​റ്റ്​ ബാങ്ക് അക്കൗണ്ടുകൾ

text_fields
bookmark_border
എങ്ങുമെത്താതെ ഇന്ത്യ പോസ്​റ്റ്​ ബാങ്ക് അക്കൗണ്ടുകൾ
cancel

തൃ​ശൂ​ർ: സം​സ്​​ഥാ​ന​ത്ത്​ അ​ഞ്ചു​ല​ക്ഷം ഇ​ന്ത്യ പോ​സ്​​റ്റ്​ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങ​ണ​മെ​ന്ന ല​ക്ഷ്യം എ​ങ്ങു​മെ​ത്തി​യി​ല്ല. ഇ​ന്ത്യ പോ​സ്​​റ്റ്​ ഒാ​ൺ​ലൈ​ൻ ബാ​ങ്കിെൻറ വാ​ർ​ഷി​ക​ദി​ന​മാ​യ സെ​പ്റ്റം​ബ​ർ ഒ​ന്നി​ന​കം 5,71,191 അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങ​ണ​മെ​ന്നാ​ണ്​ ത​പാ​ൽ വ​കു​പ്പ്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ജീ​വ​ന​ക്കാ​ർ എ​ത്ര പ​രി​ശ്ര​മി​ച്ചി​ട്ടും 70,561 അ​ക്കൗ​ണ്ടു​ക​ൾ മാ​ത്ര​മാ​ണ്​ ഇ​തു​വ​െ​ര ചേ​ർ​ക്കാ​നാ​യ​ത്. ഒ​രു ദി​വ​സം ശേ​ഷി​​േക്ക 5,00,630 അ​ക്കൗ​ണ്ടു​ക​ൾ​ ചേ​ർ​ക്കു​ക അ​സം​ഭ​വ്യ​മാ​ണ്​.

അ​തു​കൊ​ണ്ട്​​ത​ന്നെ സ​മ​യം നീ​ട്ടി ന​ൽ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ കേ​ര​ളം അ​ട​ക്ക​മു​ള്ള സം​സ്​​ഥാ​ന​ങ്ങ​ൾ. അ​ക്കൗ​ണ്ട്​ ചേ​ർ​ക്കു​ന്ന​തി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ 20ാം സ്​​ഥാ​ന​ത്താ​ണ്​ കേ​ര​ളം. ല​ക്ഷ്യ​മാ​യി ന​ൽ​കി​യ 19,96,799ൽ 14,24,667 ​അ​ക്കൗ​ണ്ടു​ക​ൾ ​േച​ർ​ത്ത ബി​ഹാ​റാ​ണ്​ ഒ​ന്നാം സ്​​ഥാ​ന​ത്ത്​. 2018 സെ​പ്​​റ്റം​ബ​ർ ഒ​ന്ന​ു​മു​ത​ൽ തു​ട​ങ്ങി​യ ഇ​ന്ത്യ പോ​സ്​​റ്റ്​ ബാ​ങ്കി​ൽ ഇ​തു​വ​രെ കേ​ര​ള​ത്തി​ന്​ ചേ​ർ​ക്കാ​നാ​യ​ത്​ 6,20,00 പേ​രെ. 60 കോ​ടി രൂ​പ​യാ​ണ്​ ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ബാ​ങ്ക്​ നി​ക്ഷേ​പ​മാ​യി കേ​ര​ളം ന​ൽ​കേ​ണ്ട​ത്.

ഏ​ഴ്​ മാ​സ​ങ്ങ​ൾ ശേ​ഷി​ക്കേ 39 കോ​ടി രൂ​പ ഇ​തു​വ​രെ കേ​ര​ളം നി​ക്ഷേ​പ​മാ​യി ന​ൽ​കി ക​ഴി​ഞ്ഞു. നി​ക്ഷേ​പ​ത്തി​െൻറ കാ​ര്യ​ത്തി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ഒ​മ്പ​താം സ്​​ഥാ​ന​ത്താ​ണ്​ കേ​ര​ള​മു​ള്ള​ത്. 21 കോ​ടി ല​ക്ഷ്യം ന​ൽ​കി​യ ഹി​മാ​ച​ൽ​പ്ര​ദേ​ശ്​ 20 കോ​ടി നി​ക്ഷേ​പം ഒ​രു​ക്കി ഒ​ന്നാം സ്​​ഥാ​ന​ത്തു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം ഫെ​ബ്രു​വ​രി 19, 20 ദി​വ​സ​ങ്ങ​ളി​ലാ​യി 1.93 ല​ക്ഷം അ​ക്കൗ​ണ്ടു​ക​ൾ ചേ​ർ​ത്ത​താ​ണ്​ ര​ണ്ടാം വാ​ർ​ഷി​ക​ത്തി​ൽ വ​ലി​യ ല​ക്ഷ്യം ന​ൽ​കാ​ൻ കാ​ര​ണം.

ബ​യോ​മെ​ട്രി​ക്​ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു ​ആ​ധാ​ർ ലി​ങ്ക്​ ചെ​യ്​​തു​കൊ​ണ്ടാ​ണ്​ അ​ക്കൗ​ണ്ട്​്​ തു​ട​ങ്ങേ​ണ്ട​ത്. കോ​വി​ഡി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​തി​രോ​ധ​ത്തി​െൻറ ഭാ​ഗ​മാ​യി ബ​യോ​മെ​ട്രി​ക്​ രേ​ഖ പ​രി​ശോ​ധ​ന​ക്ക്​ നി​രോ​ധം ഏ​ർ​െ​പ്പ​ടു​ത്തി​യി​രു​ന്നു. ഇ​തും കോ​വി​ഡ്​ സം​മ്പ​ർ​ക്ക വ്യാ​പ​നം കൂ​ടി യ​തു​മാ​ണ്​ കാ​ര്യ​ങ്ങ​ൾ കു​ഴ​ഞ്ഞ​ത്.

സ​മ​യം നീ​ട്ടി ന​ൽ​കി​യാ​ലും വീ​ടു​ക​ൾ തോ​റും ക​യ​റി ഇ​റ​ങ്ങി അ​ക്കൗ​ണ്ട്​ ​േച​ർ​ക്ക​ൽ ദു​ഷ്​​ക്ക​ര​മാ​ണെ​ന്നാ​ണ്​ ജീ​വ​ക്കാ​രു​ടെ നി​ല​പാ​ട്. കേ​ര​ള​ത്തി​ൽ 23 ത​പാ​ൽ ഡി​വി​ഷ​നു​ക​ളി​ലാ​യി 16,000 ജീ​വ​ന​ക്കാ​രാ​ണ് വ​കു​പ്പി​ലു​ള്ള​ത്. ഇ​തി​ൽ​ത​ന്നെ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലു​ള്ള 10,000 ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ഇ​ന്ത്യ പോ​സ്​​റ്റ്​ ബാ​ങ്ക് സേ​വ​ന​ത്തി​നു​ള്ള മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഡി​വൈ​സ് ന​ൽ​കി​യി​ട്ടു​ള്ള​ത്. ന​ഗ​ര​ങ്ങ​ളി​ലും അ​ർ​ധ​ന​ഗ​ര​ങ്ങ​ളി​ലും ഡി​വൈ​സ് ഇ​ല്ലാ​ത്ത പ്ര​ശ്നം രൂ​ക്ഷ​വു​മാ​ണ്.

Show Full Article
TAGS:India Post Bank Accounts post office 
Next Story