ആർ.എസ്.എസ് കൊടിയേന്തിയ ഭാരതമാതാവിനെ ഇന്ത്യക്കറിയില്ല; ഭരണഘടനയെക്കാള്‍ വലുതാണോ ‘വിചാരധാര’ എന്ന് ഗവര്‍ണര്‍ വ്യക്തമാക്കണം -ബിനോയ് വിശ്വം
text_fieldsതിരുവനന്തപുരം: രാജ്ഭവനെ ആർ.എസ്.എസ് കാര്യാലയമാക്കണമെന്ന പിടിവാശിയില്‍ നിന്ന് ഗവര്‍ണര്‍ പിന്മാറണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഗവര്‍ണറെ നയിക്കേണ്ടത് ഭരണഘടനയാണ്, ‘വിചാരധാര’യല്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
അതുമറന്ന, ആർ.എസ്.എസ് സ്വയംസേവകനെ പോലെ ഗവര്‍ണര്‍ പദവിയിലിരിക്കുന്നയാള്‍ അടിക്കടി പെരുമാറുന്നത് ഭരണഘടനയോടും സംസ്ഥാനത്തെ ജനങ്ങളോടുമുള്ള യുദ്ധപ്രഖ്യാപനമാണ്. അതുകൊണ്ടാണ് മന്ത്രിമാരായ പി. പ്രസാദിനും വി. ശിവന്‍കുട്ടിക്കും രാജ്ഭവനിലെ പരിപാടിയില്‍ നിന്ന് പിന്മാറേണ്ടി വന്നത്.
തലയില്‍ സ്വര്‍ണ കിരീടവും അരയില്‍ അരപ്പട്ടയും കൈയില്‍ ആർ.എസ്.എസ് കൊടിയുമേന്തിയ ഭാരതമാതാവിനെ ഇന്ത്യക്കറിയില്ല. ആർ.എസ്.എസ് ഭാരതമാതാവിന്റെ പശ്ചാത്തലത്തിലുള്ള ഭൂപടം ഇന്ത്യയുടേതല്ല. ആ ഭൂപടത്തെ മഹത്വവത്കരിക്കുന്ന ഗവര്‍ണര്‍ ദേശീയ ചിഹ്നങ്ങള്‍ സംബന്ധിച്ച ഭരണഘടന പ്രമാണങ്ങള്‍ നിരന്തരം ലംഘിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ബിനോയ് വിശ്വം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

