Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഇൻഡ്യ’യിൽ നിന്നകന്ന്​...

‘ഇൻഡ്യ’യിൽ നിന്നകന്ന്​ ഇടത്; പ്രകോപനം വേണുഗോപാലിന്‍റെ സ്ഥാനാർഥിത്വം

text_fields
bookmark_border
kc venugopal 908875
cancel

തിരുവനന്തപുരം: ഭാരത്​ ജോഡോ ന്യായ്​ യാത്രയുടെ സമാപന ചടങ്ങിൽനിന്ന്​ ഇടതുനേതാക്കൾ വിട്ടുനിന്നത്​ കേരളഘടകത്തിന്‍റെ സമ്മർദത്തെ തുടർന്ന്​. കോൺഗ്രസിന്‍റെ സ്ഥാനാർഥി പട്ടികയിൽ കെ.സി. വേണുഗോപാലിന്‍റെ സാന്നിധ്യമാണ്​ പ്രകോപനം.

എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി ​സി.പി.എമ്മിന്‍റെ കേരളത്തിലെ ഏക സിറ്റിങ്​​ സീറ്റ്​ പിടിച്ചെടുക്കാൻ അങ്കം കുറിച്ചത് ശരിയായില്ലെന്നാണ്​ ഇടത്​ നേതാക്കൾ പറയുന്നത്​. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിൽ സി.പി.ഐ നേരത്തേ എതിർപ്പ്​ പ്രകടിപ്പിച്ചിരുന്നു. ബി.ജെ.പിക്കെതിരെ പോരാടുന്ന മുന്നണിയുടെ നേതാവ്​ അവരുടെ തട്ടകത്തിൽ പോയി നേരിടുകയാണ്​ വേണ്ടതെന്നാണ്​ വാദം.

അപ്പോഴും കോൺഗ്രസിന്‍റെ സിറ്റിങ്​​ സീറ്റ്​ എന്ന നിലയിൽ രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുന്നെന്ന വിശദീകരണം ഒരുപരിധിവരെ അവർക്ക്​ സ്വീകാര്യമായിരുന്നു. എന്നാൽ, രാജ്യസഭയിൽ രണ്ടുവർഷം കാലാവധിയുള്ള വേണുഗോപാൽ ആലപ്പുഴയിൽ സ്ഥാനാർഥിയായതിനോട്​ പൊരുത്തപ്പെടാൻ അവർ തയാറല്ല.

ഇക്കാര്യത്തിൽ ശക്തമായി പ്രതികരിക്കണമെന്ന സന്ദേശം ഇടതു സംസ്ഥാന ഘടകം ദേശീയ നേതാക്കൾക്ക്​ നൽകി. തുടർന്നാണ്​ മുംബൈയിൽ ഞായറാഴ്ച നടന്ന ഭാരത്​ ജോഡോ ന്യായ്​ യാത്രയുടെ സമാപന ചടങ്ങിൽനിന്ന്​ ഇരു പാർട്ടികളുടെയും നേതാക്കൾ വിട്ടുനിന്നത്. ആദ്യം മുതൽ ഇൻഡ്യ മുന്നണിയുടെ ​യോഗങ്ങളിൽ സജീവമായിരുന്നത്​ സീതാറാം യെച്ചൂരി, ഡി. രാജ തുടങ്ങിയ ​ഇടതുനേതാക്കളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KC VenugopalCPMINDIA BlocBharat Jodo Nyay Yatra
News Summary - INDIA cpm kc venugopal
Next Story