Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 24 മണിക്കൂറിനിടെ 24,000 കോവിഡ് കേസ്; രാജ്യത്ത് ആകെ രോഗികൾ ഏഴ് ലക്ഷത്തിലേക്ക്
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തത് 24,248 പേർക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,97,413 ആയി. 425 പേർ ഇന്നലെ മാത്രം മരിച്ചതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തിങ്കളാഴ്ച രാവിലെ പുറത്തുവിട്ട കണക്കുകൾ പറയുന്നു.
2,53,287 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 4,24,432 പേരാണ് രോഗമുക്തി നേടിയത്. ആകെ മരണസംഖ്യ 19,693 ആയി ഉയർന്നു.
2,06,619 കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയാണ് പട്ടികയിൽ ഏറ്റവും മുകളിൽ. 8822 മരണവും മഹാരാഷ്ട്രയിലാണ്. രണ്ടാമതുള്ള തമിഴ്നാട്ടിൽ 1,11,151 പേർക്കാണ് രോഗബാധ. 1510 പേരാണ് തമിഴ്നാട്ടിൽ മരിച്ചത്.
ഡൽഹിയിൽ 99,444 പേർക്കാണ് ആകെ കോവിഡ് സ്ഥിരീകരിച്ചത്. 3067 പേർ മരിച്ചു. ഇതുവരെ 99,69,662 സാംപിളുകളാണ് ടെസ്റ്റ് ചെയ്തത്. 1,80,596 സാംപിളുകൾ ഞായറാഴ്ച ടെസ്റ്റ് ചെയ്തു.
Next Story
