Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅക്രമരാഷ്​ട്രീയം...

അക്രമരാഷ്​ട്രീയം സി.പി.എം നയമല്ല; പ്രവർത്തകരെ അക്രമിച്ചാൽ പ്രതിരോധിക്കും: യെച്ചൂരി

text_fields
bookmark_border
അക്രമരാഷ്​ട്രീയം സി.പി.എം നയമല്ല; പ്രവർത്തകരെ അക്രമിച്ചാൽ പ്രതിരോധിക്കും: യെച്ചൂരി
cancel

തൃ​ശൂ​ര്‍: രാ​ഷ്​​ട്രീ​യ അ​ക്ര​മം സി.​പി.​എം സം​സ്കാ​ര​ത്തി​​​െൻറ ഭാ​ഗ​മ​ല്ലെ​ന്ന്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. എ​ന്നാ​ൽ, പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്ക​പ്പെ​ടു​േ​മ്പാ​ൾ അ​വ​രെ സം​ര​ക്ഷി​ക്കാ​ൻ പ്ര​തി​രോ​ധി​ക്കേ​ണ്ടി വ​രും. ഇൗ ​ന​യ​ത്തി​ൽ വ്യ​തി​ച​ല​ന​മു​ണ്ടാ​യാ​ൽ തി​രു​ത്തുമെന്നും സി.​പി.​എം സം​സ്ഥാ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്​ത്​ അദ്ദേഹം പറഞ്ഞു. ക​ണ്ണൂ​രി​ലെ തു​ട​ര്‍ച്ച​യാ​യ രാ​ഷ്​​ട്രീ​യ സം​ഘ​ര്‍ഷ​വും യൂ​ത്ത്​ കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ന്‍ ഷു​ഹൈ​ബി​​​െൻറ വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു യെ​ച്ചൂ​രി​യു​ടെ പ​രാ​മ​ർ​ശം.

ഈ ​സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തു​മു​ത​ല്‍ ആ​ർ.​എ​സ്.​എ​സ്​ സി.​പി.​എ​മ്മു​കാ​രെ ല​ക്ഷ്യം​വെ​ച്ച് ക​ടു​ത്ത അ​ക്ര​മം അ​ഴി​ച്ചു വി​ടു​ക​യാ​ണ്. പ്ര​വ​ര്‍ത്ത​ക​രെ അ​ക്ര​മി​ച്ചാ​ല്‍ സ്വ​യം പ്ര​തി​രോ​ധി​ക്കും. പാ​ര്‍ട്ടി​യു​ടെ 577 ര​ക്ത​സാ​ക്ഷി​ക​ള്‍ വ​ർ​ഗ ശ​ത്രു​ക്ക​ള്‍ ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ളു​ടെ ഉ​ദാ​ഹ​ര​ണ​മാ​ണ്. സാ​മൂ​ഹി​ക​മാ​റ്റ​ത്തി​നും ചൂ​ഷ​ണ​ത്തി​നും എ​തി​രാ​യ പോ​രാ​ട്ട​ത്തി​​​െൻറ പോ​രാ​ളി​ക​ളാ​യി​രു​ന്നു ഇ​വ​ർ. പ്ര​സ്ഥാ​ന​ത്തി​​​െൻറ മു​ന്നോ​ട്ടു​പോ​ക്കി​നും പ്ര​വ​ര്‍ത്ത​ക​രെ സം​ര​ക്ഷി​ക്കാ​നും അ​ക്ര​മ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ക ത​ന്നെ ചെ​യ്യും. അ​ത​ല്ലാ​ത്ത രാ​ഷ്​​ട്രീ​യ അ​ക്ര​മം പാ​ര്‍ട്ടി സം​സ്കാ​ര​മ​ല്ല. ജ​ന​കീ​യ ശ​ത്രു​ക്ക​ളെ ജ​നാ​ധി​പ​ത്യ മാ​ര്‍ഗ​ങ്ങ​ളി​ലൂ​ടെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് മാ​ർ​ഗം. അ​തി​ല്‍ എ​ന്തെ​ങ്കി​ലും വ്യ​തി​യാ​നം സം​ഭ​വി​ച്ചാ​ല്‍ തി​രു​ത്തും. അ​ക്ര​മ​ങ്ങ​ളി​ലൂ​ടെ ധ്രു​വീ​ക​ര​ണം ഉ​ണ്ടാ​ക്കി അ​തി​ല്‍ നി​ന്ന് രാ​ഷ്​​ട്രീ​യ മൂ​ല​ധ​നം ക​​ണ്ടെ​ത്തി​യാ​ണ് ആ​ർ.​എ​സ്.​എ​സ്​ നി​ല​നി​ല്‍ക്കു​ന്ന​ത്. ഈ ​സം​സ്കാ​ര​ത്തെ സി.​പി.​എം ജ​നാ​ധി​പ​ത്യ​പ​ര​മാ​യി നേ​രി​ട്ട് പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ്ര​​ധാ​​ന ല​​ക്ഷ്യം ആ​ർ.​​എ​​സ്.​​എ​​സ്-​​ബി.​​ജെ.​​പി സ​​ര്‍ക്കാ​​റി​​​െൻറ പ​​രാ​​ജ​​യ​​മാ​​ണ്. ബ​​ദ​​ല്‍ ന​​യ​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ജ​​ന​​കീ​​യ പ്ര​​ക്ഷോ​​ഭം സം​​ഘ​​ടി​​പ്പി​​ച്ചാ​​വും ഇ​​ത്. തെ​​ര​​ഞ്ഞെ​​ടു​​പ്പ് വ​​രു​​മ്പോ​​ള്‍ കോ​​ണ്‍ഗ്ര​​സു​​മാ​​യി ധാ​​ര​​ണ​​യോ സ​​ഖ്യ​​മോ ഉ​​ണ്ടാ​​ക്കാ​​തെ ബി.​​ജെ.​​പി​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്താ​​നു​​ള്ള ത​​ന്ത്രം ആ​​വി​​ഷ്ക​​രി​​ക്കും. ഈ ​​ശ​​ക്തി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലൂ​​ടെ മാ​​ത്രം പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്താ​​ന്‍ ക​​ഴി​​യി​​ല്ല. അ​​ത് ശ​​ക്ത​​മാ​​യ ജ​​ന​​കീ​​യ പ്ര​​ക്ഷോ​​ഭ​​ത്തി​​ലൂ​​ടെ​​യും ബ​​ദ​​ല്‍ ന​​യ​​ങ്ങ​​ള്‍ ഉ​​യ​​ര്‍ത്തി​​പ്പി​​ടി​​ച്ചും അ​​തി​​​െൻറ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ഇ​​ട​​തു ജ​​നാ​​ധി​​പ​​ത്യ ശ​​ക്തി​​ക​​ളു​​ടെ ഐ​​ക്യം കെ​​ട്ടി​​പ്പ​​ടു​​ത്തു​​കൊ​​ണ്ടും ആ​​വു​​ം.

കും​​ഭ​​കോ​​ണ​​ങ്ങ​​ള്‍ ഉ​​ണ്ടാ​​വു​​മ്പോ​​ള്‍ പ്ര​​ധാ​​ന​​മ​​ന്ത്രി മൗ​​നേ​​ന്ദ്ര​​മോ​​ദി ആ​​യി മാ​​റു​​ക​യാ​ണ്. നാ​​ലു​​വ​​ര്‍ഷ​​മാ​​യി ച​​തു​​ര്‍മു​​ഖ വെ​​ല്ലു​​വി​​ളി​​യാ​​ണ് രാ​​ജ്യം നേ​​രി​​ടു​​ന്ന​​ത്. കോ​​ണ്‍ഗ്ര​​സി​​​െൻറ നേ​​തൃ​​ത്വ​​ത്തി​​ൽ തു​​ട​​ങ്ങി​​വെ​​ച്ച ന​​വ ഉ​​ദാ​​രീ​​ക​​ര​​ണ ന​​യ​​ങ്ങ​​ള്‍ അ​​ക്ര​​മോ​​ല്‍സു​​ക​​ത​​യോ​​ടെ മു​​ന്നോ​​ട്ട് കൊ​​ണ്ടു​​പോ​​കു​​ന്നു. വ​​ര്‍ഗീ​​യ ധ്രു​​വീ​​ക​​ര​​ണം മൂ​​ര്‍ച്ഛി​​പ്പി​​ക്കു​​ന്നു. ഇ​​ന്ത്യ​​യെ ഹി​​ന്ദു​​ത്വ രാ​​ഷ്​​​ട്ര​​മാ​​ക്കി മാ​​റ്റാ​​ന്‍ പാ​​ര്‍ല​​മ​​െൻറ​​റി സ്ഥാ​​പ​​ന​​ങ്ങ​​ള്‍ക്ക് നേ​​രെ അ​​ട​​ക്കം ആ​​ക്ര​​മ​​ണം ന​​ട​​ക്കു​​ന്നു. കൂ​​ടാ​​തെ അ​​മേ​​രി​​ക്ക​​യു​​ടെ ജൂ​​നി​​യ​​ര്‍ പാ​​ര്‍ട്ണ​​റാ​​യി ഇ​​ന്ത്യ​​യെ മാ​​റ്റി. ഈ ​​വെ​​ല്ലു​​വി​​ളി​​ക​​ൾ നേ​​രി​​ട്ടേ പ​​റ്റൂ. 

ജ​​ന​​ങ്ങ​​ളു​​ടെ അ​​വ​​കാ​​ശ​​ത്തി​​ന് നേ​​രെ ക​​ട​​ന്നാ​​ക്ര​​മ​​ണം ന​​ട​​ക്കു​​ക​​യാ​​ണ്. സാ​​മ്പ​​ത്തി​​ക ന​​യ​​ത്തി​​ന് എ​​തി​​രെ രാ​​ഷ്​​​ട്രീ​​യ ബ​​ദ​​ല്‍ മു​​ന്നോ​​ട്ട് വെ​​ച്ചി​​ല്ലെ​​ങ്കി​​ല്‍ വ​​ല​​തു​​പ​​ക്ഷ​​ത്തി​​നാ​​വും നേ​​ട്ടം. ന​​വ ഉ​​ദാ​​രീ​​ക​​ര​​ണ​​ത്തെ ശ​​ക്ത​​മാ​​യി എ​​തി​​ര്‍ക്കു​​ന്ന ഇ​​ട​​ങ്ങ​​ളി​​ല്‍ ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​നും പു​​രോ​​ഗ​​മ​​ന ശ​​ക്തി​​ക​​ള്‍ക്കും മു​​ന്നേ​​റ്റം ഉ​​ണ്ടാ​​യി​​ട്ടു​​ണ്ടെന്ന്​ അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മൗനേന്ദ്ര മോദി ആയി -യെച്ചൂരി
കുംഭകോണങ്ങള്‍ ഉണ്ടാവുമ്പോള്‍ പ്രധാനമന്ത്രി മൗനേന്ദ്രമോദി ആയി മാറുന്നു​െവന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പി-ആര്‍.എസ്.എസ് സര്‍ക്കാറിനെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അത് കോണ്‍ഗ്രസുമായി ധാരണയോ രാഷ്​ട്രീയ സഖ്യമോ ഉണ്ടാക്കാതെ കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന സമ്മേളനത്തി​​​​െൻറ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു.പി.എ സര്‍ക്കാറി​​​​െൻറ കാലത്ത് കുംഭകോണങ്ങള്‍ അരങ്ങേറിയപ്പോള്‍ പ്രതികരിക്കാതിരുന്ന അന്നത്തെ പ്രധാനമന്ത്രിയെ മോദി വിശേഷിപ്പിച്ചത് മൗന്‍ മോഹന്‍ സിങ് എന്നാണ്. എന്നാല്‍ ഇന്ന് മോദിയും ആ തലത്തിൽ എത്തി. മന്‍ കീ ബാത്തിലൂടെ കുട്ടികള്‍ എങ്ങനെ പരീക്ഷക്ക് തയ്യാറെടുക്കണമെന്ന് ഉപദേശിക്കുകയാണ്. ഇവിടെ നടക്കുന്ന ഒരൊറ്റ കൊള്ളയെകുറിച്ച് വാ തുറക്കുന്നില്ല.നാലുവര്‍ഷമായി ചതുര്‍മുഖ വെല്ലുവിളിയാണ് രാജ്യം നേരിടുന്നത്. കോണ്‍ഗ്രസി​​​​െൻറ നേതൃത്വത്തിൽ തുടങ്ങിവെച്ച നവ ഉദാരീകരണ നയങ്ങള്‍ അക്രമോല്‍സുകതയോടെ മുന്നോട്ട് കൊണ്ടുപോകുന്നു. വര്‍ഗീയ ധ്രുവീകരണം മൂര്‍ച്ഛിപ്പിക്കുന്നു. ഇന്ത്യയെ ഹിന്ദുത്വ രാഷ്​ട്രമാക്കി മാറ്റാന്‍ പാര്‍ലമ​​​െൻററി സ്ഥാപനങ്ങള്‍ക്ക് നേരെ അടക്കം ആക്രമണം നടക്കുന്നു. കൂടാതെ അമേരിക്കയുടെ ജൂനിയര്‍ പാര്‍ട്ണറായി ഇന്ത്യയെ മാറ്റി. ഈ വെല്ലുവിളികൾ നേരിട്ടേ പറ്റൂ. 

ജനങ്ങളുടെ അവകാശത്തിന് നേരെ കടന്നാക്രമണം നടക്കുകയാണ്. എട്ട് മണിക്കൂര്‍ ജോലി എന്നത് ഇതാദ്യമായി മാറ്റി. പെന്‍ഷന്‍ വെട്ടിക്കുറച്ചു. സാമ്പത്തിക അസമത്വം വര്‍ധിച്ചു. എല്ലാ മേഖലകളും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് തുറന്ന് കൊടുക്കുന്നു. പ്രതിവര്‍ഷം രണ്ട് കോടി ജോലി നല്‍കുമെന്നാണ് മോദി വാഗ്​ദാനം ചെയ്തത്. എന്നാല്‍ ലേബര്‍ ബ്യൂ​േറായുടെ കണക്ക് പ്രകാരം എട്ട് മേഖലകളില്‍ 87,000 തൊഴിലാണ് ഇല്ലാതായത്. 

ഈ സാമ്പത്തിക നയത്തിന് എതിരെ രാഷ്​ട്രീയ ബദല്‍ മുന്നോട്ട് വെച്ചില്ലെങ്കില്‍ വലതുപക്ഷത്തിനാവും നേട്ടം. ട്രംപി​​​​െൻറ വിജയമാണ് ഇതിനുദാഹരണം. പലപ്പോഴും ഈ വലതുപക്ഷവത്​കരണം തീവ്ര വലതുപക്ഷവത്​കരണത്തിലേക്ക് മാറും. ഇന്ത്യയിലും വലതുപക്ഷവത്​കരണം നടക്കുകയാണ്. നവ ഉദാരീകരണത്തെ ശക്തമായി എതിര്‍ക്കുന്ന ഇടങ്ങളില്‍ എല്ലാം ഇടതുപക്ഷത്തിനും പുരോഗമന ശക്തികള്‍ക്കും മുന്നേറ്റം ഉണ്ടായിട്ടുണ്ട്. സി.പി.എം സ്വയം ശക്തിപ്പെടുകയും ഇടതുപക്ഷ ഐക്യം ദൃഢമാവുകയും വേണം. 

പ്രധാന ലക്ഷ്യം ആര്‍.എസ്.എസ്-ബി.ജെ.പി സര്‍ക്കാറി​​​​െൻറ പരാജയമാണ്. ബദല്‍ നയങ്ങളുടെ അടിസ്ഥാനത്തില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചാവും ഇത്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ കോണ്‍ഗ്രസുമായി ധാരണയോ സഖ്യമോ ഉണ്ടാക്കാതെ ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള തന്ത്രം ആവിഷ്കരിക്കും. ബി.ജെ.പി വിരുദ്ധ വോട്ടുകളെ പരമാവധി ആകര്‍ഷിച്ചാവും ഈ ലക്ഷ്യം കൈവരിക്കുക. ഈ ശക്തികളെ തെരഞ്ഞെടുപ്പിലൂടെ മാത്രം പരാജയപ്പെടുത്താന്‍ കഴിയില്ല. അത് ശക്തമായ ജനകീയ പ്രക്ഷോഭത്തിലൂടെയും ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും അതി​​​​െൻറ അടിസ്ഥാനത്തില്‍ ഇടതു ജനാധിപത്യ ശക്തികളുടെ ഐക്യം കെട്ടിപ്പടുത്തുകൊണ്ടും ആവുമെന്നും യെച്ചൂരി വ്യക്തമാക്കി.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssmalayalam newspolitical newsSitaram YechuriCPM State ConferanceBJPBJP
News Summary - India Become Junior Partner Of America Says Yechuri - Political News
Next Story