ഇൻഡ്യ മുന്നണി പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല -ചെന്നിത്തല
text_fieldsആലപ്പുഴ: ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി ബിൽ അറബിക്കടലിൽ വലിച്ചെറിയുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്റെ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2019ൽ പ്രതിപക്ഷ നേതാവായിരിക്കെ ഭരണഘടന വിരുദ്ധമായ നടപടി ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ ഹരജി നൽകി. കേസ് പരിഗണനയിലിരിക്കെ നിയമം നടപ്പാക്കിയതിനെതിരെ വീണ്ടും സുപ്രീംകോടതിയിൽ പ്രത്യേക ഹരജി നൽകി. മതന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കുന്ന പൗരത്വഭേദഗതി നിയമം ഒരുകാരണവശാലും നടപ്പാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

