Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായി വിജയനെ ആലിംഗനം...

പിണറായി വിജയനെ ആലിംഗനം ചെയ്യാൻ കഴിയില്ല, അദ്ദേഹവുമായി രാഷ്ട്രീയ പോരാട്ടമുണ്ടെന്ന് രാഹുൽ ഗാന്ധി

text_fields
bookmark_border
പിണറായി വിജയനെ ആലിംഗനം ചെയ്യാൻ കഴിയില്ല, അദ്ദേഹവുമായി രാഷ്ട്രീയ പോരാട്ടമുണ്ടെന്ന് രാഹുൽ ഗാന്ധി
cancel

ന്യൂഡൽഹി: ജൂൺ എട്ടിന് നടന്ന ഇൻഡ്യാ സഖ്യത്തിന്റെ യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ട് കോൺഗ്രസ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിലെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്യാൻ തനിക്ക് കഴിയില്ലെന്നും അതിന് തയാറല്ലെന്നും രാഹുൽ വ്യക്തമാക്കി. അദ്ദേഹവുമായി തനിക്ക് വ്യക്തമായ രാഷ്ട്രീയ പോരാട്ടമുണ്ട്. ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാർഥ്യങ്ങൾ മനസ്സിലാക്കിക്കൊണ്ടാവണം ഇൻഡ്യാ സഖ്യം മുന്നോട്ടുപോകാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയ വീക്ഷണങ്ങളോട് കോൺഗ്രസ് വിയോജിക്കുന്നു. തല വെട്ടേണ്ടി വന്നാലും കോൺഗ്രസ് പ്രവർത്തകർ ആർ.എസ്.എസിന് മുന്നിൽ തലകുനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ദീർഘകാലം നിലനിൽക്കില്ലെന്ന് രാഹുൽ ഗാന്ധി പ്രസംഗത്തിലൂടെ ആവർത്തിച്ചു പറഞ്ഞു. പ്രതിപക്ഷ കൂട്ടായ്മയെ തകർക്കാനും ദുർബലമാക്കാനും സർക്കാർ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. എന്നാൽ, അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോകാൻ സഖ്യത്തിന് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

സഖ്യത്തിലെ മറ്റു പാർട്ടികൾ കോൺഗ്രസിനെതിരെ ഉന്നയിക്കുന്ന എല്ലാ വിമർശനങ്ങളെയും പുഞ്ചിരിയോടെ സ്വീകരിക്കാൻ തയാറാണ്. സഖ്യത്തെ ഒന്നിപ്പിച്ചു നിർത്തുകയെന്നതാണ് കോൺഗ്രസിന്റെ പ്രധാന ചുമതലയെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഇൻഡ്യാ സഖ്യത്തിലെ പല നേതാക്കൾക്കും തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ചയെപ്പറ്റിയോ അട്ടിമറിയെക്കുറിച്ചോ ഇപ്പോഴും ഉറപ്പില്ലെങ്കിലും തനിക്ക് പൂർണ ഉറപ്പുണ്ടെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് തന്റെ സംസ്ഥാനത്ത് വോട്ട് ചോർന്നതിൽ 90 ശതമാനം മാത്രമാണ് സംശയമുള്ളത്. ഉദ്ധവ് താക്കറെക്കും തേജസ്വി യാദവിനും 40 ശതമാനം സംശയമുള്ളൂ.

എന്നാൽ, രാജ്യത്ത് തെരഞ്ഞെടുപ്പ് പൂർണമായും അട്ടിമറിക്കപ്പെടുന്നുണ്ടെന്നും അതിൽ ആർക്കും സംശയം വേണ്ടെന്നും രാഹുൽ പറഞ്ഞു. പരമ്പരാഗതമായ പഴയ രാഷ്ട്രീയ ശൈലികൾ വിജയിക്കില്ലെന്ന് സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) കക്ഷികൾ മനസ്സിലാക്കണമെന്നും ഭരണകൂടത്തിന്റെ എല്ലാ സംവിധാനങ്ങളും ബി.ജെ.പിക്ക് അനുകൂലമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സമൂഹമാധ്യമങ്ങളിൽ പ്രതിപക്ഷ നേതാക്കളുടെ അക്കൗണ്ടുകൾ വലിയ തോതിൽ അടിച്ചമർത്തപ്പെടുന്നുണ്ടെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. തന്റെ യൂട്യൂബ് ചാനലിന് 10 ദശലക്ഷം ഫോളോവേഴ്സ് ഉണ്ടായിട്ടും അതിന്റെ റീച്ച് പൂർണമായും തടഞ്ഞുവെച്ചിരിക്കുകയാണ്. മാധ്യമങ്ങളും നിയമസംവിധാനങ്ങളും ഉദ്യോഗസ്ഥരും ഇന്റലിജൻസ് ഏജൻസികളും എല്ലാം ഭരണപക്ഷത്തെ സഹായിക്കാനാണ് നിലകൊള്ളുന്നത്. എങ്കിലും ജനങ്ങൾക്കിടയിലെ കടുത്ത അമർഷം കേന്ദ്ര സർക്കാരിന്റെ പതനത്തിന് കാരണമാകും. ഭയം വെടിഞ്ഞ് എല്ലാവരും ഒറ്റക്കെട്ടായി പ്രതിരോധത്തിന്റെ പാത സ്വീകരിച്ചാൽ ബി.ജെ.പിയെ പരാജയപ്പെടുത്തുക എളുപ്പമാണെന്നും രാഹുൽ ഗാന്ധി ഓർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:speechPinarayi VijayanINDIA AllianceRahul GandhiCongress
News Summary - Rahul Gandhi says he cannot embrace Pinarayi Vijayan, will fight politically with him
Next Story