വന്ദേമാതരം ആലപിക്കാതെ സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷം: പ്രളയത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരമർപ്പിച്ച് വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സ്വാതന്ത്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരം ആലപിച്ചില്ല. മുഖ്യമന്ത്രി വി.ഡി സതീശൻ പതാക ഉയർത്തി. അതേസമയം, തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെടെ പലയിടങ്ങളിലും വന്ദേമാതരത്തോടെ പതാക ഉയർത്തി. പ്രളയത്തിൽ ജീവൻ നഷ്ടപ്പെടുത്തിയവർക്ക് മുഖ്യമന്ത്രി ആദരവ് അർപ്പിച്ചു. പ്രളയം പ്രതിരോധിക്കാൻ ശാസ്ത്രീയ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമ പ്രവർത്തനങ്ങൾ ഔദാര്യമല്ലെന്നും അവകാശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്യ ദിനാഘോഷ ചടങ്ങിൽ ചരിത്രത്തിൽ ആദ്യമായി വന്ദേ മാതരം പൂർണമാായും ആലപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയർത്തി. ദേശീയ ഗാനം ആലപിച്ച ശേഷമാണ് ദേശീയ ഗീതം ആലപിച്ചത്.
ദേശീയഗാനത്തിന് തുല്യമായ നിയമപരമായ പരിരക്ഷ വന്ദേമാതരത്തിന് നൽകിക്കൊണ്ടുള്ള പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഹോണർ (ഭേദഗതി) ബിൽ, 2026ന് രാഷ്ട്രപതി അനുമതി നൽകി ദിവസങ്ങൾക്കുള്ളിലാണ് ഈ സുപ്രധാന തീരുമാനം വന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

