Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രി പതാക...

മുഖ്യമന്ത്രി പതാക ഉയർത്തി; സംസ്ഥാനത്ത് വർണാഭമായ സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
മുഖ്യമന്ത്രി പതാക ഉയർത്തി; സംസ്ഥാനത്ത് വർണാഭമായ സ്വാതന്ത്ര്യദിനാഘോഷം
cancel
camera_alt

തിരുവനന്തപുരം സെൻടൽ സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ ആഘോഷം. രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തി. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നു.

അതിദാരിദ്ര്യം നിർമാർജനം ചെയ്യാൻ പ്രത്യേകം പദ്ധതികൾ നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ഒരു സംസ്ഥാനം ഇത്തരം മുൻകൈ എടുക്കുന്നത് ആദ്യമായാണ്.64,006 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. 2025ഓടെ കേരളത്തിൽനിന്നും അതിദാരിദ്ര്യം തുടച്ചുനീക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജില്ലകളിൽ വിവിധ മന്ത്രിമാരും ദേശീയപതാക ഉയർത്തി.

ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി പ്രധാനമന്ത്രി

ന്യൂ​ഡ​ൽ​ഹി: രാജ്യത്തിന്‍റെ 77ാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്​ ഔദ്യോഗിക തുടക്കമിട്ട് ചൊ​വ്വാ​ഴ്ച രാ​വി​ലെ ചെ​ങ്കോ​ട്ട​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. തുടർന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മണിപ്പൂരിൽ മാസങ്ങളായി തുടരുന്ന സംഘർഷത്തെക്കുറിച്ച് പ്രസംഗത്തിൽ അദ്ദേഹം പരാമർശിച്ചു. രാജ്യം മണിപ്പൂരിന്റെ കൂടെ നിൽക്കുന്നെന്ന് മോദി പറഞ്ഞു.


കഴിഞ്ഞ ഏതാനും ആഴ്ചകളായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് മണിപ്പൂരിലുണ്ടായ അക്രമസംഭവങ്ങളിൽ നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. അമ്മമാരുടെയും പെൺമക്കളുടെയും അഭിമാനത്തിന് ക്ഷതമേറ്റു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമാധാനം തിരിച്ചുവരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുനഃസ്ഥാപിക്കപ്പെട്ട സമാധാനം മണിപ്പൂരിലെ ജനങ്ങൾ കെട്ടിപ്പടുക്കണം. മണിപ്പൂരിൽ സമാധാനത്തിലൂടെ പരിഹാരത്തിനുള്ള വഴി കണ്ടെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence Day76th Independence Day
News Summary - Independence Day celebrations at central stadium Trivandrum
Next Story