Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടിയോട് അപമര്യാദയായി പെരുമാറൽ: അറസ്റ്റ് വിലക്കി ഹൈകോടതി

text_fields
bookmark_border
High Court
cancel

കൊച്ചി: ചലച്ചിത്ര നടിയോട് വിമാന യാത്രക്കിടെ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് ഹൈകോടതി വിലക്കി. പ്രതി തൃശൂർ തലോർ സ്വദേശി സി.ആർ. ആന്‍റോ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദീകരണം തേടിയാണ് ജസ്റ്റിസ് പി. ഗോപിനാഥിന്‍റെ ഇടക്കാല ഉത്തരവ്. എറണാകുളം സെഷൻസ് കോടതി മുൻകൂർജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് ഇയാൾ ഹൈകോടതിയെ സമീപിച്ചത്.

ഒക്ടോബർ 10നാണ് കേസിനാസ്പദമായ സംഭവം. മുംബൈയിൽ നിന്ന്​ കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ പരാതിക്കാരിയുടെ സീറ്റിലിരുന്ന ആന്‍റോ അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. എന്നാൽ, ഇത് തെറ്റാണെന്നും പരാതിക്കാരിയുടെ സീറ്റിൽ മാറിയിരുന്നതാണെന്നുമുള്ള വാദമാണ് ഹരജിയിലുള്ളത്. നവംബർ 11ന് വീണ്ടും പരിഗണിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indecent treatment of actress: High Court bans arrest
Next Story