Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാത്രക്കിടെ യുവതിയോട് അപമര്യാദ; രാജ്യറാണിയിലെ ടി.ടി.ഇ അറസ്റ്റിൽ

text_fields
bookmark_border
യാത്രക്കിടെ യുവതിയോട് അപമര്യാദ; രാജ്യറാണിയിലെ ടി.ടി.ഇ അറസ്റ്റിൽ
cancel
camera_alt

                                                                    ടി.ടി.ഇ നിതീഷ്

കോട്ടയം: നിലമ്പൂർ - കൊച്ചുവേളി രാജ്യറാണി എക്‌സ്‌പ്രസിൽ രാത്രി ഡ്യൂട്ടിക്കിടെ യാത്രക്കാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ ടി.ടി.ഇ അറസ്റ്റിൽ. തിരുവനന്തപുരം മീനംകുളം ചിറ്റാറ്റുകടവ് മണക്കാട്ടിൽ വീട്ടിൽ എസ്.എൻ. നിതീഷാണ്​ (35) പിടിയിലായത്.

നിലമ്പൂർ സ്വദേശിനിയുടെ പരാതിയിൽ കോട്ടയം റെയിൽവേ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി നിലമ്പൂരിൽ നിന്ന് പുറപ്പെട്ട ട്രെയിനിൽ ചൊവ്വാഴ്ച പുലർച്ച ഒന്നോടെ ആലുവയിലായിരുന്നു സംഭവം. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന യുവതിയെ തിങ്കളാഴ്ച രാത്രി ഒമ്പതിന് പിതാവാണ് നിലമ്പൂരിൽ നിന്ന്​ ​ട്രെയിൻ കയറ്റിവിട്ടത്. മകൾ ഒറ്റക്കാണെന്നും കരുതൽ വേണമെന്നും നിതീഷിനോട് പിതാവ് ആവശ്യപ്പെട്ടിരുന്നു.

യാത്രക്കിടെ എസ് നാല്​ കോച്ചിലുണ്ടായിരുന്ന തന്നോട് നിതീഷ് അശ്ലീലച്ചുവയിൽ സംസാരിച്ച് കോച്ച് മാറാൻ നിർബന്ധിച്ചെന്നും എതിർത്തതോടെ കൈയിൽ പിടിച്ച് വലിച്ചെന്നുമാണ് പരാതി. ശല്യം സഹിക്കവയ്യാതെ പുലർച്ച ഒരുമണിയോടെ ട്രെയിൻ ആലുവയിൽ എത്തിയപ്പോൾ യുവതി തിരുവനന്തപുരം പൊലീസ് കൺട്രോൾ റൂമിലേക്കും റെയിൽവേ പൊലീസ് കൺട്രോൾ റൂമിലേക്കും വിളിച്ച് പരാതിപ്പെടുകയായിരുന്നു.

തുടർന്ന് ട്രെയിൻ കോട്ടയത്ത് എത്തിയപ്പോൾ എസ്.എച്ച്.ഒ റെജി പി. ജോസഫ് നിതീഷിനെ അറസ്റ്റ് ചെയ്തു. പരിശോധനയിൽ ഇയാൾ മദ്യപിച്ചതായി തെളിഞ്ഞു. തുടർന്ന് ഇയാളെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indecency with the young woman during the journey; TTE arrested
Next Story