Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ വർധന

text_fields
bookmark_border
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ വർധന
cancel

തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കിയിൽ ജലനിരപ്പിൽ വർധനവ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ട കണക്ക് പ്രകാരം 2307.84 അടിയാണ് നിലവിലെ ജലനിരപ്പ്. നിലവിലെ സംഭരണശേഷിയുടെ 15.22 ശതമാനം വരുമിത്.

തിങ്കളാഴ്ച 2306.60 അടിയായിരുന്നു ജലനിരപ്പ്. 2403 അടിയാണ് ഇടുക്കിയുടെ പരമാവധി സംഭരണശേഷി.

കാലവർഷം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും കെ.എസ്.ഇ.ബിയുടെ കീഴിലുള്ള അണക്കെട്ടുകളിൽ 16 ശതമാനം മാത്രമാണ് ജലം ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേസമയം 36 ശതമാനമായിരുന്നു.

നേരത്തെ, ഈ മാസം ആദ്യം ജലനിരപ്പ് 20 ശതമാനത്തിൽ താഴെ എത്തിയിരുന്നു. പിന്നീട് മഴ ഇടവിട്ട് എത്തിയെങ്കിലും ജലനിരപ്പിൽ കാര്യമായി ഉയർന്നില്ല. 2019 ജൂണിലാണ് മുമ്പ് ജലനിരപ്പ് താഴ്ന്നത്. പ്രളയത്തിന് ശേഷം ജലനിരപ്പ് കുറച്ചു നിർത്തിയതാണ് ഇതിന് കാരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Increase in water level in Idukki Reservoir
Next Story