Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎന്തൊരു വിലയാ......

എന്തൊരു വിലയാ... ജനങ്ങളെ വലച്ച് പച്ചക്കറി വിപണി

text_fields
bookmark_border
Increase in vegetable prices
cancel

കൊ​ണ്ടോ​ട്ടി: ത​മി​ഴ്‌​നാ​ട്ടി​ല്‍ മ​ഴ പെ​യ്യു​മ്പോ​ള്‍ ജീ​വി​ത ചെ​ല​വ് താ​ളം തെ​റ്റി മ​ല​യാ​ളി​ക​ള്‍. സം​സ്ഥാ​ന​ത്തെ മി​ക്ക ജി​ല്ല​ക​ളി​ലും പൊ​തു വി​പ​ണി​യി​ല്‍ പ​ച്ച​ക്ക​റി​ക​ള്‍ക്ക് വി​ല​ക്ക​യ​റ്റ​വും ക്ഷാ​മ​വും രൂ​ക്ഷ​മാ​ണ്. നാ​ട​ന്‍ വി​ഭ​വ​ങ്ങ​ളു​ടെ വ​ര​വും വി​പ​ണി​യി​ലെ സ​ര്‍ക്കാ​ര്‍ ഇ​ട​പെ​ട​ലും നാ​മ​മാ​ത്ര​മാ​യ​തോ​ടെ വ​ന്‍ വി​ല​യ്ക്ക് പ​ച്ച​ക്ക​റി​ക​ള്‍ ​വാ​ങ്ങേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് സാ​ധാ​ര​ണ​ക്കാ​ർ. പ്ര​ധാ​ന​മാ​യും ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നാ​ണ് പ​ച്ച​ക്ക​റി​ക​ള്‍ സം​സ്ഥാ​ന​ത്തെ മൊ​ത്ത വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​ത്.

ക​ർ​ണാ​ട​ക​യി​ല്‍ നി​ന്നു ഇ​ട​ത്ത​ട്ടു​കാ​ര്‍ വ​ഴി പ​ച്ച​ക്ക​റി​ക​ള്‍ വ​രു​ന്നു​ണ്ട്. ഈ ​മേ​ഖ​ല​ക​ളി​ലെ​ല്ലാം മ​ഴ ക​ന​ത്ത​തോ​ടെ കൃ​ഷി​യി​ട​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. വി​ള​വി​നു പാ​ക​മാ​യ പ​ച്ച​ക്ക​റി മ​ഴ​യി​ല്‍ ന​ശി​ച്ച​തോ​ടെ നേ​ര​ത്തെ സം​ഭ​രി​ച്ച കാ​ര്‍ഷി​ക വി​ള​ക​ളാ​ണ് സം​സ്ഥാ​ന​ത്തെ വി​പ​ണി​ക​ളി​ല്‍ എ​ത്തു​ന്ന​ത്. ഓ​ണ​ക്കാ​ല​ത്ത് ഉ​യ​ര്‍ന്ന വി​ല താ​ഴു​ന്നി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ളും പ​റ​യു​ന്നു. കി​ലോ​ഗ്രാ​മി​ന് 50 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന പ​യ​റി​ന് ഇ​പ്പോ​ള്‍ 70ല​ധി​ക​മാ​ണ്. ബീ​ന്‍സി​ന് 50ല്‍ ​നി​ന്ന് 70ലേ​ക്ക് വി​ല ഉ​യ​ര്‍ന്നു. മു​രി​ങ്ങ​ക്കാ​യ്ക്ക് 60 രൂ​പ​യാ​യി​രു​ന്നു ഓ​ണ​ക്കാ​ല​ത്ത് വി​ല​യെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ കി​ലോ​ക്ക്​ ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി വ​ർ​ധി​ച്ചു. വ​ഴു​ത​ന​ക്ക് 25 രൂ​പ​യി​ല്‍ നി​ന്ന് 50 രൂ​പ​യാ​യും അ​മ​ര​ക്ക് 40ല്‍ ​നി​ന്ന് 50 രൂ​പ​യാ​യും വി​ല വ​ര്‍ധി​ച്ചു. കോ​ളി​ഫ്ല​വ​റി​നും കൈ​പ്പ​യ്ക്കും കാ​ബേ​ജി​നും 20 രൂ​പ​യാ​ണ് കൂ​ടി​യ​ത്. വ​ലി​യ ഉ​ള്ളി​യു​ടെ വി​ല 25 രൂ​പ​യി​ല്‍ നി​ന്ന് 35 രൂ​പ​യാ​യും 40 രൂ​പ​യു​ണ്ടാ​യി​രു​ന്ന ചെ​റി​യ ഉ​ള്ളി​യു​ടെ വി​ല 80 രൂ​പ​യാ​യും ത​ക്കാ​ളി​യു​ടെ നി​ര​ക്ക് കി​ലോ​ഗ്രാ​മി​ന് 20 രൂ​പ​യി​ല്‍ നി​ന്ന് 45 രൂ​പ​യാ​യും ചി​ല്ല​റ വി​പ​ണി​യി​ൽ വ​ര്‍ധി​ച്ചു. 20 രൂ​പ​യാ​യി​രു​ന്ന മ​ത്ത​ന്‍റെ വി​ല 35 രൂ​പ​യാ​യും ചി​ര​ങ്ങ​യ്ക്ക് 20ല്‍ ​നി​ന്ന് 40 രൂ​പ​യാ​യും കൂ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hikevegetable prices
News Summary - Increase in vegetable prices
Next Story