കോവിഡ് സുരക്ഷ ഉപകരണങ്ങളുടെ നിരക്ക് വർധിപ്പിച്ചു
text_fieldsതിരുവനന്തപുരം: അവശ്യവസ്തുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി വില നിശ്ചയിരുന്ന കോവിഡ് സുരക്ഷ ഉപകരണങ്ങളുടെ നിരക്ക് സർക്കാർ വർധിപ്പിച്ചു. 14ന് പി.പി.ഇ കിറ്റടക്കം 15 കോവിഡ് പരിചരണ വസ്തുക്കളുടെ വില നിശ്ചയിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇൗ നിരക്കാണ് വർധിപ്പിച്ചത്. മെഡിക്കൽ ഉപകരണ വിതരണക്കാരുടെ സമ്മർദത്തെ തുടർന്നാണ് ഉത്തരവിൽ ഭേദഗതി വരുത്തിയതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. 10-30 ശതമാനം വരെ വർധനവാണ് നേരത്തെ നിശ്ചയിച്ച നിരക്കനേക്കാൾ വരുത്തിയിട്ടുള്ളത്. 14ന് ഉത്തരവിറക്കിയിരുന്നെങ്കിലും വിപണിയിൽ പാലിക്കപ്പെട്ടില്ല. വില കുറച്ചതോടെ മൊത്ത വിതരണക്കാർ കേരളത്തിലേക്ക് വിതരണം കുറക്കുകയും ചെയ്തു. തുടർന്ന് സുരക്ഷ ഉപകരണങ്ങൾക്ക് കടുത്ത ക്ഷാമമുണ്ടായി.പിന്നാലെയാണ് വില കൂട്ടിയുള്ള സർക്കാർ തീരുമാനം.
പുതുക്കിയ നിരക്ക്
ഉൽപന്നം, പഴയ വില, പുതിയ വില (രൂപയിൽ)
- പി.പി.ഇ കിറ്റ് -273 - 328
- എന്‍ 95 മാസ്ക് -22 - 26
- ട്രിപ്പിള്‍ ലെയർ മാസ്ക് - 3.90 - 5
- ഫേസ് ഷീല്‍ഡ് - 21 - 25
- ഡിസ്പോസിബിള്‍ ഏപ്രൺ - 12 - 14
- സര്‍ജിക്കല്‍ ഗൗൺ - 65 - 78
- പരിശോധന ഗ്ലൗസ് - 5.75 - 7
- സാനിറ്റൈസര്‍ -(500 മില്ലി) 192 - 230
- സാനിറ്റൈസര്‍ (200 മില്ലി) - 98 - 118
- സാനിറ്റൈസര്‍ (100 മില്ലി) 55 - 66
- സ്റ്റിറയില്‍ ഗ്ലൗസ് (ജോഡി) - 15 - 18
- എന്‍.ആര്.ബി മാസ്ക് -80 - 96
- ഓക്സിജന്‍ മാസ്ക് -54 - 65
- ഹ്യുമിഡിഫയറുള്ള ഫ്ലോമീറ്റർ 1520 - 1824
- ഫിംഗര്‍ടിപ് പള്‍സ് ഓക്സിമീറ്റർ - 1500 - 1800
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

