Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയപാത വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ട പരിഹാരത്തിൽനിന്ന് നികുതി ഈടാക്കില്ലെന്ന് ആദായ നികുതി വകുപ്പ്
text_fieldsbookmark_border
കൊച്ചി: ദേശീയപാത വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ട പരിഹാരത്തുകയിൽനിന്ന് നികുതി ഇൗടാക്കില്ലെന്ന് ആദായ നികുതി വകുപ്പ് ഹൈകോടതിയിൽ. 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരത്തുക നൽകുമ്പോൾ നികുതി ഇൗടാക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടുന്ന ഹരജികളിലാണ് വിശദീകരണം.
നഷ്ടപരിഹാര തുകയിൽനിന്ന് ആദായ നികുതി ഇൗടാക്കാനാവില്ലെന്നും നിയമത്തിൽ ഇതു വ്യക്തമാണെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹരജി തീർപ്പാക്കി. കായംകുളം സ്വദേശി മുഹമ്മദ് സലാവുദ്ദീനടക്കമുള്ളവരാണ് ഹരജി നൽകിയത്.
Next Story

