Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാന സ്കൂൾ കായികമേളയിൽ റഗ്ബി ഉൾപ്പെടുത്തണം -ബാലാവകാശ കമീഷൻ

text_fields
bookmark_border
സംസ്ഥാന സ്കൂൾ കായികമേളയിൽ റഗ്ബി ഉൾപ്പെടുത്തണം -ബാലാവകാശ കമീഷൻ
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ റ​ഗ്ബി ഉ​ൾ​പ്പെ​ടു​ത്തി സ​മ​യ​ബ​ന്ധി​ത​മാ​യി മ​ത്സ​രം ന​ട​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മീ​ഷ​ൻ ഉ​ത്ത​ര​വ്. ഹൈ​കോ​ട​തി​വി​ധി അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നും ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. ആ​വ​ശ്യ​മാ​യ സൗ​ക​ര്യം, അം​ഗീ​കൃ​ത മ​ത്സ​ര​ക്ര​മം, പ്രാ​യ​വി​ഭാ​ഗം, സു​ര​ക്ഷ സം​വി​ധാ​നം എ​ന്നി​വ ഉ​റ​പ്പാ​ക്കി പ്ര​ത്യേ​ക ജി​ല്ല/​സം​സ്ഥാ​ന​ത​ല മ​ത്സ​രം അ​ല്ലെ​ങ്കി​ൽ സു​താ​ര്യ​മാ​യ തി​ര​ഞ്ഞെ​ടു​പ്പ് ട്ര​യ​ൽ ന​ട​ത്താ​നു​ള്ള സാ​ധ്യ​ത പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി തീ​രു​മാ​നി​ക്ക​ണം.

ദേ​ശീ​യ​ത​ല മ​ത്സ​ര​ത്തി​ന്‍റെ തീ​യ​തി, യോ​ഗ്യ​ത മാ​ന​ദ​ണ്ഡം, എ​ൻ​ട്രി സ​മ​ർ​പ്പി​ക്കേ​ണ്ട തീ​യ​തി എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്ത് കു​ട്ടി​ക​ൾ​ക്ക് അ​വ​സ​രം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. 2026–27 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ദേ​ശീ​യ സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ മ​ത്സ​ര​ക്ര​മ​ത്തി​ൽ റ​ഗ്ബി ഉ​ൾ​പ്പെ​ടു​ത്ത​ണം. ക​മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ഡോ. ​എ​ഫ്. വി​ൽ​സ​ൺ, പി. ​ഷാ​ജേ​ഷ് ഭാ​സ്ക​ർ എ​നി​വ​ര​ട​ങ്ങി​യ ഫു​ൾ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി, പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ, സ്പോ​ർ​ട്സ് ഓ​ർ​ഗ​നൈ​സ​ർ, കേ​ര​ള സ്റ്റേ​റ്റ് സ്കൂ​ൾ ഗെ​യിം​സ് ജോ​യ​ന്‍റ്​ ഡ​യ​റ​ക്ട​ർ എ​ന്നി​വ​രാ​ണ് എ​തി​ർ​ക​ക്ഷി​ക​ൾ. തി​രു​വ​ന​ന്ത​പു​രം പേ​രൂ​ർ​ക്ക​ട ഗ​വ. ജി.​എ​ച്ച്.​എ​സ്.​എ​സ് വി​ദ്യാ​ർ​ഥി അ​മേ​യ സ​ന്ദീ​പാ​ണ് ഹ​ര​ജി​ക്കാ​രി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Include Rugby in State School Sports Meet: Child Rights Commission
Next Story