Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവാവിനെ കുത്തിയ...

യുവാവിനെ കുത്തിയ സംഭവം; മൂന്നുപേർ റിമാൻഡിൽ

text_fields
bookmark_border
arrest
cancel
camera_alt

റി​മാ​ൻ​ഡി​ലാ​യ നി​വി​ൻ എ​സ്. സാ​ബു, വി​ശാ​ഖ്, കി​ര​ൺ​കു​മാ​ർ

കാ​ട്ടാ​ക്ക​ട: പ്ലാ​വൂ​ർ ആ​ർ.​എ​സ്.​എ​സ് മ​ണ്ഡ​ൽ കാ​ര്യ​വാ​ഹ് വി​ഷ്ണു​വി​നെ കു​ത്തി​യ സം​ഭ​വ​ത്തി​ലെ മൂ​ന്ന്​ പ്ര​തി​ക​ളെ കാ​ട്ടാ​ക്ക​ട ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. കാ​ട്ടാ​ക്ക​ട അ​മ്പ​ല​ത്തി​ൻ​കാ​ല തോ​ട്ട​രി​ക​ത്ത് വീ​ട്ടി​ൽ കി​ര​ൺ​കു​മാ​ർ (22), അ​മ്പ​ല​ത്തി​ൻ​കാ​ല സു​ജി​ത് ഭ​വ​നി​ൽ വി​ശാ​ഖ് (32) അ​മ്പ​ല​ത്തി​ൻ​കാ​ല ലെ​നി​ൻ ജ​ങ്ഷ​ൻ കു​ന്നു​വി​ള സു​രേ​ഷ് ഭ​വ​നി​ൽ നി​വി​ൻ എ​സ്. സാ​ബു (29) എ​ന്നി​വ​രെ​യാ​ണ് റി​മാ​ൻ​ഡ്​ ചെ​യ്ത​ത്.

കീ​ഴാ​റൂ​ർ കാ​ഞ്ഞി​രം​വി​ള ക്ഷേ​ത്ര ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വി​ഷ്ണു​വി​നെ അ​മ്പ​ല​ത്തി​ൻ​കാ​ല ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലാ​യി​രു​ന്നു അ​ഞ്ചം​ഗ സം​ഘം ആ​ക്ര​മി​ച്ച​ത്. അ​ക്ര​മി സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ​ല്ലാം പ്ലാ​വൂ​ര്‍, ആ​മ​ച്ച​ല്‍ പ്ര​ദേ​ശ​ത്തെ ല​ഹ​രി സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രാ​ണെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. പ്ര​ദേ​ശ​ത്ത് ല​ഹ​രി വി​ല്‍പ​ന​യും ഉ​പ​യോ​ഗ​വും വ​ര്‍ദി​ച്ചെ​ന്ന നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര​മാ​യു​ള്ള പ​രാ​തി​ക​ള്‍ ശ​രി​വെ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ സം​ഭ​വ​ങ്ങ​ള്‍.

അ​ടു​ത്തി​ടെ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ർ​ഥി​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള പ്ര​ഫ​ഷ​ന​ല്‍ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും ഉ​ന്ന​ത​രു​ടെ മ​ക്ക​ളും ല​ഹ​രി​യു​മാ​യി പി​ടി​കൂ​ടി​യ​ത്​ ര​ക്ഷി​താ​ക്ക​ളി​ല്‍ ആ​ശ​ങ്ക ഉ​യ​ര്‍ത്തു​ന്നു. വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഇ​വ​രെ എ​ക്സൈ​സ് സം​ഘം ല​ഹ​രി​യു​മാ​യി പി​ടി​കൂ​ടി​യ​ത്.

ഇ​തോ​ടെ​യാ​ണ് കു​ട്ടി​ക​ളു​ടെ ല​ഹ​രി ഉ​പ​യോ​ഗ വ്യാ​പ്തി ര​ക്ഷി​താ​ക്ക​ള്‍ അ​റി​യു​ന്ന​ത്. മാ​സ​ങ്ങ​ള്‍ക്ക് മു​മ്പ്​ പ​ന്നി​യോ​ടും കോ​ട്ടൂ​ര്‍ നെ​ല്ലി​ക്കു​ന്ന് കോ​ള​നി​യി​ലും ല​ഹ​രി മാ​ഫി​യ പൊ​ലീ​സി​നെ ആ​ക്ര​മി​ച്ചി​രു​ന്നു. ഏ​റെ​ക്കാ​ല​മാ​യി ഗ്രാ​മ​ങ്ങ​ളി​ല്‍ ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​ല്‍പ​ന ത​കൃ​തി​യാ​ണ്.

കു​റ്റി​ച്ച​ല്‍ പ്ര​ദേ​ശ​ത്ത് നി​ന്ന്​ നി​ര​വ​ധി​പേ​രെ പൊ​ലീ​സും എ​ക്സൈ​സ് സം​ഘ​വും പി​ടി​കൂ​ടി​യി​ട്ടും ല​ഹ​രി മാ​ഫി​യ ത​ഴ​ച്ചു​വ​ള​രു​ക​യാ​ണ്. ഗ്രാ​മ​പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ പൊ​ലീ​സി​ന്‍റെ​യും എ​ക്സൈ​സി​ന്‍റെ​യും പ​ട്രോ​ളി​ങ്ങു​ക​ളും പ​രി​ശോ​ധ​ന​ക​ളും ന​ട​ക്കു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StabbingCrime NewsTrivandrum NewsAttack
News Summary - Incident of stabbing a young man- Three people are in remand
Next Story