Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള മി​ൽ​മ നെ​യ്യ്​ മ​റി​ച്ച്​ വി​റ്റ സം​ഭ​വം: അ​ന്വേ​ഷ​ണം ദേ​വ​സ്വം ബോ​ർ​ഡി​ലേ​ക്കും

text_fields
bookmark_border
ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള മി​ൽ​മ നെ​യ്യ്​ മ​റി​ച്ച്​ വി​റ്റ സം​ഭ​വം:   അ​ന്വേ​ഷ​ണം ദേ​വ​സ്വം ബോ​ർ​ഡി​ലേ​ക്കും
cancel
camera_alt

ശ​ബ​രി​മ​ല​

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള മി​ല്‍മ നെ​യ്യ് മ​റി​ച്ച് വി​റ്റ​തി​ൽ അ​ന്വേ​ഷ​ണം തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ലേ​ക്കും. നെ​യ്യ് ത​ട്ടി​പ്പി​ൽ ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യെ​ന്ന്​ ദേ​വ​സ്വം​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ദേ​വ​സ്വം ക​മീ​ഷ​ണ​റോ​ട് റി​പ്പോ​ർ​ട്ട് തേ​ടി​യ​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഏ​തൊ​ക്കെ കാ​ല​ഘ​ട്ട​ത്തി​ലാ​ണ് നി​ല​വാ​ര​മി​ല്ലാ​ത്ത നെ​യ്യ് ശ​ബ​രി​മ​ല​യി​ല്‍ എ​ത്തി​യ​തെ​ന്ന് ദേ​വ​സ്വം ക​മീ​ഷ​ണ​ർ അ​ന്വേ​ഷി​ക്കും. ദേ​വ​സ്വം ബോ​ർ​ഡ്​ ജീ​വ​ന​ക്കാ​രു​ടെ അ​റി​വി​ല്ലാ​തെ മി​ൽ​മ നെ​യ്യ് മ​റി​ച്ചു​വി​റ്റ് പ​ക​രം നി​ല​വാ​ര​മി​ല്ലാ​ത്ത നെ​യ്യ്​ ശ​ബ​രി​മ​ല​യി​ല്‍ എ​ത്തി​ക്കാ​നാ​കി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ്​ ദേ​വ​സ്വം ബോ‍ർ​ഡി​ലേ​ക്കും അ​ന്വേ​ഷ​ണം എ​ത്താ​ൻ കാ​ര​ണ​മാ​കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ ജോ​യ​ന്‍റ് ഡ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന് ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യും ഉ​ത്ത​ര​വി​ട്ടു​ണ്ട്. വി​ജി​ല​ൻ​സും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​തി​നി​ടെ അ​തി​നി​ടെ നെ​യ്യ് വി​ൽ​പ​ന​യി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ മി​ൽ​മ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ ഷൈ​ൻ ജോ​സ​ഫി​നെ ര​ക്ഷി​ക്കാ​ൻ ആ​സൂ​ത്രി​ത ശ്ര​മം ന​ട​ന്ന​തി​ന്‍റെ വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ആ​രോ​പ​ണ വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ന് രാ​ജി​വെ​ച്ച് പോ​കാ​ൻ മി​ൽ​മ ഭ​ര​ണ​സ​മി​തി അ​നു​മ​തി ന​ൽ​കി​യ​തി​ന്‍റെ രേ​ഖ​ക​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്.

ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ൻ നേ​രി​ടു​ന്ന​തെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ രാ​ജി അം​ഗീ​ക​രി​ക്ക​രു​തെ​ന്നു​മാ​യി​രു​ന്നു മി​ല്‍മ എം.​ഡി​യും സ​ർ​ക്കാ​ർ പ്ര​തി​നി​ധി​യും നി​ല​പാ​ടെ​ടു​ത്ത​ത്. ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് ടെ​ണ്ട​റി​ന് ശി​പാ​ർ​ശ ന​ൽ​കി​യ​തും ടെ​ൻ​ഡ​ർ അം​ഗീ​ക​രി​ച്ച​തും ഷൈ​ൻ ജോ​സ​ഫാ​ണെ​ന്ന് ക്ഷീ​ര​വ​കു​പ്പ്​ ഡ​യ​റ​ക്ട​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഒ​രേ​സ​മ​യം പ​ത്ത​നം​തി​ട്ട​യി​ൽ യൂ​നി​റ്റ് ഹെ​ഡും തി​രു​വ​ന​ന്ത​പു​ര​ത്ത് പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​റു​മാ​യി​രു​ന്നു ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ. പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് ഇ-​ടെ​ൻ​ഡ​ർ ആ​വ​ശ്യ​പ്പെ​ട്ട​തും തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​സ്ഥാ​ന​ത്തു​നി​ന്ന് അ​തി​നാ​യി ശി​പാ​ർ​ശ ചെ​യ്ത​തും ഇ​തേ ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ന്നെ​യാ​ണ്. അം​ഗീ​കാ​ര​ത്തി​നാ​യി ഇ​യാ​ൾ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ ദു​രൂ​ഹ​മാ​ണെ​ന്നും ക്ഷീ​ര​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:milmaDevaswom BoarddevaswomkeralamSabarimala
News Summary - ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള മി​ൽ​മ നെ​യ്യ്​ മ​റി​ച്ച്​ വി​റ്റ സം​ഭ​വം: അ​ന്വേ​ഷ​ണം ദേ​വ​സ്വം ബോ​ർ​ഡി​ലേ​ക്കും
Next Story